Kerala Voice

സംഘ പരിവാറിന് കള്ളക്കടത്തും പ്രതികളുമല്ല വിഷയം

ഡല്‍ഹിയില്‍ താമസക്കാരായായിരുന്ന ഒരു മുസ്ലിം കുടുംബത്തെ ഒരിക്കല്‍ അബുദാബി വിമാനത്താവളത്തില്‍  വെച്ച് പരിചയപ്പെടാന്‍ ഇടവന്നു. വിമാനം വൈകിയത് കാരണം സംസാരിക്കാന്‍ കുറെ സമയം ലഭിച്ചു. തനിക്ക് എഴു വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരു അനുഭവം അതിലെ ഒരു സ്ത്രീ ഇങ്ങിനെ പങ്കുവെച്ചു. “ കുട്ടികളായ ഞങ്ങള്‍ കളിച്ചു കൊണ്ടിരിക്കയാരിരുന്നു. ഇടയില്‍ എന്റെ കൈ തട്ടി ഒരു കുട്ടി താഴെ വീണു. എഴുനേറ്റു വന്ന അവള്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. “ ഇവള്‍ തീവ്രവാദിയാണ്. ഇവളില്‍ നിന്നും ഇതേ പ്രതീക്ഷിക്കാന്‍ പാടുള്ളൂ……………..”. കുട്ടിയായ ഞാന്‍ സംഭവം വീട്ടില്‍ വന്നു പിതാവിനോട് പറഞ്ഞു.   എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാന്‍ മാത്രമേ അന്ന് അദ്ദേഹത്തിന് കഴിഞ്ഞുള്ളു . തന്റെ സമപ്രായക്കാരായ കുട്ടികള്‍ക്ക് അത്തരം വിവരം എന്തായാലും പത്രം വായിച്ചോ പുസ്തകം വായിച്ചോ ലഭിക്കുന്നതാകില്ല എന്നുറപ്പാണ്. മറ്റുള്ളവരെ കുറിച്ച് വീടുകളില്‍ നല്‍കുന്ന വിദ്യാഭ്യാസം എന്ന് മാത്രമേ അതിനെ കുറിച്ച് പറയാന്‍ കഴിയൂ.

ഇന്ന് കാലത്ത് ഇന്ത്യയിലെ അടുത്ത കാലത്തുണ്ടായ ചില അറസ്റ്റുകളെ കുറിച്ച് അല്‍ ജസീറ ചാനല്‍ അവരുടെ “ In side Story”  ഒരു പ്രോഗ്രാം നടത്തിയിരുന്നു. 2019 ല്‍ എങ്ങിനെയാണ്‌ സംഘ പരിവാര്‍ പഴയതിലും കൂടുതല്‍ സീറ്റുകള്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ കരസ്ഥമാക്കിയത് എന്നതിനെ Oxford University – Law and Public theory Professor തരുണാബ് ഖൈത്താന്‍ വിശേഷിപ്പിച്ചത്‌ ഇങ്ങിനെയായിരുന്നു. “ 2014 മുതല്‍ 2019 വരെ അഞ്ചു വര്ഷം സംഘ പരിവാര്‍ സര്‍ക്കാര്‍ ശ്രമിച്ചത് ഇന്ത്യയിലെ  വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ ശക്തമാക്കുക   എന്ന ലക്‌ഷ്യം മുന്നില്‍ വെച്ച് കൊണ്ടായിരുന്നു. 2019 ല്‍ അവര്‍ക്ക് കൂടുതല്‍ സീറ്റുകള് ലഭിച്ചു എന്നത് അതില്‍ അവര്‍ വിജയിക്കുന്നു എന്നതിന്റെ തെളിവാണ്”.

Also read: ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

സംഘ പരിവാര്‍ തങ്ങളുടെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ചു പോരുന്നു. അതിന്‍റെ തെളിവാണ് ഇടയ്ക്കിടെ കേട്ട് കൊണ്ടിരിക്കുന്ന “ ലവ് ജിഹാദ്”. അടുത്തിടെ പുറത്തിറക്കിയ “ UPSC ജിഹാദ്’ ആ ശൃംഖലയില്‍ അവസാനത്തെതാണ്. അതേറ്റു പിടിക്കാന്‍ കേരളത്തില്‍ നിന്ന് തന്നെ അവര്‍ക്ക് മറ്റു സമുദായക്കാരെ കൂടി ലഭിക്കുന്നു എന്നതു കാണിക്കുന്നത് ഇസ്ലാമോഫോബിയ എത്രമാത്രം സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നതിന്റെ ആഴമാണ്. “സിംഹത്തെ ഭയപ്പെടുക എന്നതു ഭയപ്പെടുന്ന ആളിന്റെ കുഴപ്പമല്ല. സിംഹത്തിന്റെ തന്നെ കുഴപ്പമാണ്” എന്ന പ്രശസ്തമായ വചനം ഇവിടെയും സാധ്യമാകുന്നു. സമൂഹത്തില്‍ ഒന്നിനെ  കുറിച്ച അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ് ഫോബിയ എന്നത് കൊണ്ട് ഉദ്ദേശം. ആ പണി സംഘ പരിവാര്‍ നന്നായി നടത്തി കൊണ്ടിരിക്കുന്നു.

കേരള പൊതു സമൂഹത്തില്‍ അത്തരം ഇടപെടലുകള്‍ നടക്കില്ല എന്നത് നമ്മുടെ ധാരണ മാത്രമാണ്. നടക്കില്ല എന്നറിഞ്ഞിട്ടും അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. അവരുടെ എഴുത്തുകളും പ്രസംഗങ്ങളും ക്ലാസ്സുകളും ഒരേ ലക്‌ഷ്യം മുന്നില്‍ വെച്ചാണ് മുന്നേറുന്നത്. മഅദനി എന്നത് അവര്‍ ഉണ്ടാക്കി വെച്ച ഒരു മാതൃകയാണ്.   ഇടതു വലതു കക്ഷികള്‍ ഒന്നിച്ചു മഅദനിയുടെ ജയില്‍ മോചനത്തിനു വേണ്ടി ഒന്നിച്ചു ശബ്ദിച്ചു എന്നതും വലിയ കുറ്റമായി സംഘ പരിവാര്‍ കാണുന്നു. ഇസ്ലാമോഫോബിയയുടെ പേരില്‍ മുസ്ലിംകളെ അടിച്ചും ഇടിച്ചും കത്തിച്ചും കൊന്ന കൊലയാളികളെ മാലയിട്ടു സ്വീകരിച്ച ചരിത്രമാണ് സംഘ പരിവാരിനുള്ളത്. അവരുടെ എം എല്‍ എ മാരും  എം പിമാരും മന്ത്രിമാരും നേതാക്കളും ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ അറബിക്കടലിനെ പോലും വിഷമയമാക്കാന്‍ പര്യാപ്തമാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അത് കണ്ടില്ലെന്നു നടിക്കുന്നു. അതെ സമയം മറ്റു പലതും അവര്‍ ഇല്ലാത്ത കണ്ണിലൂടെ കണ്ടെന്നു വരുത്തുകയും ചെയ്യുന്നു.

കേരളം ഒരു സമര മുഖത്താണ്. സര്‍ക്കാരിലെ ചിലരുടെ സഹായത്തോടെ   കേരളത്തിലേക്ക് കോടികളുടെ സ്വര്‍ണം ഒഴുകി എന്നതാണ് വിഷയം. അതിന്റെ ഭാഗമെന്നോണം യു എ ഇ സര്‍ക്കാര്‍ വിതരണത്തിന് കൊടുത്തയച്ച ഖുര്‍ആന്‍ വഴിയും കള്ളക്കടത്തു നടന്നു എന്ന ആരോപണവും ഒരു മുസ്ലിം പേരുള്ള മന്ത്രിയെ ചുറ്റിപറ്റി നില നില്‍ക്കുന്നു.  അതൊരു രാഷ്ട്രീയ വിവാദമാണ്. ഖുര്‍ആന്‍ വിതരണത്തില്‍ കള്ളക്കടത്തില്‍ പങ്കാളിയായ ഒരു സ്ത്രീയും  ഭാഗമാണ് എന്നത് കൊണ്ട് അതില്‍ അന്വേഷണം വേണം, മന്ത്രി രാജിവെക്കണം എന്നത് രാഷ്ട്രീയമായും നിയമ പരമായും കൈകര്യം ചെയ്യണം. പക്ഷെ അവിടെയാണു സംഘ പരിവാര്‍ വിജയിക്കുന്നതും. വിഷയത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും ചര്‍ച്ച മാറ്റി കൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നു.

Also read: ഇണകള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കുമ്പോള്‍

കള്ളക്കടത്തും പ്രതികളും ഇന്ന് കേരളത്തില്‍ വലിയ ചര്‍ച്ചയല്ല. പകരം ചര്‍ച്ച ചില മത ചിഹ്നങ്ങളും ഖുര്‍ആനുമാണ്. 2001 ലെ World Trade Centre തകര്‍ച്ചക്ക് ശേഷം പടിഞ്ഞാറന്‍ ലോകത്തും അമേരിക്കയിലും പുതിയ മുദ്രാവാക്യം ഉയര്‍ത്താന്‍ നാസ്ഥികകര്‍ക്ക് അവസരം ലഭിച്ചു. ‘ മതമാണ്‌ പ്രശ്നം. മതരഹിത സമൂഹം ഉത്തമം” എന്ന ആശയത്തിന് കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ ഈ സംഭവവും ശേഷം നടന്ന പ്രചരണവും കാരണമായി എന്ന് പറയപ്പെടുന്നു. ഒരു സമൂഹവും അതിന്റെ വിശ്വാസവും അതിന്റെ അടിസ്ഥാനവും മോശമായ രീതിയില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞ രീതിയിലുള്ള സന്ദേശം സമൂഹത്തില്‍ പരത്താന്‍ കഴിയും. അവിടെയാണ് സംഘ പരിവാര്‍ കണ്ണ്. അതിനു സഹായകമായ രീതിയില്‍ ഇടതും വലതും ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ട് പോകുന്നു എന്നത് ഖേദകരമാണ്.

ഖുര്‍ആന്‍ ചര്ച്ചയാകണം എന്ന് വിശ്വാസ സമൂഹം ആഗ്രഹിക്കുന്നു. പക്ഷെ അതൊരു തിന്മയോട്‌ ചേര്‍ത്തു വെച്ചല്ല. മതത്തെ അവഗണിക്കുകയും മത ചിഹ്നങ്ങളെ തങ്ങളുടെ താല്പര്യത്തിനു ഉപയോഗിക്കുകയും ചെയ്യുക എന്നത് പണ്ടും സാമ്രാജ്യത്വ നിലപാടാണ്. അത് തന്നെ ഇന്നും തുടരുന്നു. മത ആശയങ്ങളെക്കാള്‍ പൊതുജനത്തിനു താല്പര്യം മത ചിഹ്നനങ്ങളാണ്. അത് കൊണ്ട് തന്നെയാണ് ചിഹ്നങ്ങളെ താല്‍പ്പര കക്ഷികള്‍  മുറുകെ പിടിക്കുന്നതും. മുട്ടനാടുകള്‍ പരസ്പരം ഇടികൂടി രക്തം ചീറ്റുമ്പോള്‍ രക്തം കടിക്കാന്‍ കുറുക്കന്‍ അപ്പുറത്തു ഒളിഞ്ഞിരിപ്പുണ്ട് എന്ന ഓര്‍മ്മ നഷ്ടമായാല്‍ പിന്നെ അന്തകാരത്തിന് വേണ്ടി നമുക്കും സ്വയം വിളക്ക് അണക്കാം.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker