Current Date

Search
Close this search box.
Search
Close this search box.

സൂറ: മുഹമ്മദ്; ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ ഇന്ന് 

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്ററും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ ഇസ്ലാം ഓണ്‍ലൈവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ ഇന്ന്   (മെയ് 16ന്) രാവിലെ ഒമ്പത് മണി മുതല്‍ വൈകു അഞ്ച് മണി വരെയാണ് നടക്കുന്നത്. പരിശുദ്ധ ഖുര്‍ആനിലെ സൂറ: മുഹമ്മദിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ. തഫ്ഹീമുല്‍ ഖുര്‍ആന്‍ വിശദീകരണത്തിന്റെയും ഡി ഫോര്‍ മീഡിയ പുറത്തിറക്കിയ വി.പി ഷൗക്കത്തലിയുടെ ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകളുടേയും അടിസ്ഥാനത്തിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും.

https://exam.quranpadanam.com എന്ന വെബ്‌സൈറ്റ് വഴിയാണ് പരീക്ഷക്ക് ഹാജറാവേണ്ടത്.

Related Articles