Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി കേരളക്ക് പുതിയ നേതൃത്വം

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി നഹാസ് മാളയെയും ജനറല്‍ സെക്രട്ടറിയായി ജുമൈല്‍ പി.പിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുഹൈബ് സി.ടിയെയും സംസ്ഥാന സെക്രട്ടറിമാരായി നൗഷാദ് സി.എ, ഡോ അലിഫ് ശുക്കൂര്‍, ഫാരിസ് ഒ.കെ, തന്‍സീര്‍ ലത്വീഫ്, ശബീര്‍ കൊടുവള്ളി, ഷിയാസ് പെരുമാതുറ എന്നിവരെയും തെരഞ്ഞെടുത്തു.

മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഗവേഷകനാണ്. കൊടിഞ്ഞി സ്വദേശിയായ ജുമൈല്‍ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിലാണ് പഠനം പൂര്‍ത്തീകരിച്ചത്. എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന സുഹൈബ് എടയൂര്‍ സ്വദേശിയാണ്.

പുതിയ കാലയളവിലേക്കുള്ള സംസ്ഥാന സമിതിയംഗങ്ങളായി എസ് ഇര്‍ഷാദ്, ശംസീര്‍ ഇബ്‌റാഹിം, പി.ബി.എം ഫര്‍മീസ്, ഡോ സാഫിര്‍ വി.എം, അഡ്വ നിസാര്‍ കെ.എസ്, സക്കീര്‍ നേമം, സഫീര്‍ ഷാ, ഷിഹാബ് ഖാസിം, ബഷീര്‍ തൃപ്പനച്ചി, അഷ്‌റഫ് കെ.കെ, അനസ് എ, നിഷാദ് കുന്നക്കാവ്, മുഈസ് കൊച്ചി, ഡോ അനസ് പി അബൂബക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.

Related Articles