Current Date

Search
Close this search box.
Search
Close this search box.

രാമക്ഷേത്ര ശിലാസ്ഥാപനം: ‘ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്’

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു.

മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതാണ്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനും യു.പി സര്‍ക്കാറിനുമെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്. മുൻകാലങ്ങളിലേതുപോലെ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെയും അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുതലെടുക്കുന്നതിന്റെയും ഭാഗമായാണ് സംഘ്പരിവാര്‍ ശിലാസ്ഥാപനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഘ്പരിവാര്‍ പദ്ധതിയുടെ ഭാഗമാവുന്ന ഭരണഘടനാപദവി വഹിക്കുന്നവര്‍ ഭരണഘടനയെ നിരാകരിക്കുകയാണ് ചെയ്യുന്നത്. കോവിഡ് 19 അടക്കം രാജ്യം ഗുരുതരമായ പ്രതിസന്ധികളെ നേരിടുമ്പോഴാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ്.
ബാബരി മസ്ജിദ് കേസില്‍ കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സുപ്രീംകാടതി വിധിയെ കടുത്ത വിയോജിപ്പോടും വേദനയോടുംകൂടിത്തന്നെ മാനിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. സമാധാനമാഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രിയും സംഘ്പരിവാറും നടത്തുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍

കെ.മുരളീധരൻ എം.പി
എൻ.കെ.പ്രേമചന്ദ്രൻ എം.പി
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
പി.കെ. കുഞ്ഞാലികുട്ടി എം.പി
ടി.എൻ.പ്രതാപൻ എം.പി
പി.വി. അബ്ദുൽ വഹാബ് എം.പി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ
എം.ഐ.അബ്ദുൽ അസീസ്
കടക്കൽ അബ്ദുൽ അസീസ് മൗലവി
തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി
ടി.പി. അബ്ദുല്ലക്കോയ മദനി
അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട്
ഹാഫിസ് പി.പി ഇസ്ഹാഖ് അൽ ഖാസിമി
ഹാഫിസ് അബ്ദുശ്ശുക്കൂർ ഖാസിമി
ടി.കെ അശ്റഫ്
വി.പി.സുഹൈബ് മൗലവി
ഫാദർ പീറ്റർ
കെ.സച്ചിദാനന്ദൻ
ഹമീദ് വാണിയമ്പലം
ഗ്രോ വാസു
കെ.വേണു
ഭാസുരേന്ദ്രബാബു
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
പ്രൊഫ. ബി.രാജീവൻ
ഒ.അബ്ദുറഹ്മാൻ
കെ.അജിത
കെ.ഇ.എൻ
സുനിൽ പി.ഇളയിടം
പി.മുജീബ് റഹ്മാൻ
ജെ.ദേവിക
പി.കെ. പോക്കർ
ഡോ.എം.ശാരങ്ധരൻ
കെ.എസ്.ഹരിഹരൻ
ഡോ. ആസാദ്
ഡോ.ടി.ടി.ശ്രീകുമാർ
ശൈഖ് മുഹമ്മദ് കാരകുന്ന്
കെ.പി.ശശി
എൻ.പി.ചെക്കുട്ടി
കെ.കെ ബാബുരാജ്
ഡോ. യാസീൻ അഷ്‌റഫ്

Related Articles