കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ പരിഷ്‌കരിച്ച ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ഡയറക്ടര്‍ ശിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.സെക്രട്ടറി മലിക് ശഹബാസ്, സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എ ബിനാസ് എന്നിവര്‍ സംബന്ധിച്ചു.
Facebook Comments