Current Date

Search
Close this search box.
Search
Close this search box.

തണലൊരുക്കാം ആശ്വാസമേകാം: ജില്ലാതല വിതരണോദ്ഘാടനം

മലപ്പുറം: കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച ‘തണലൊരുക്കാം, ആശ്വാസമേകാം’ പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വ്വഹിച്ചു. പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദലി എം കെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സമഗ്ര പുരോഗതിയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് പ്രവാസി സമൂഹം. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പ്രവാസികളുടെ സംഭാവന അവഗണിക്കാനാവാത്തതാണ്, അവര്‍ക്കൊരു പ്രയാസം വരുമ്പോള്‍ കൈത്താങ്ങേകേണ്ടത് ഉത്തരവാദിത്തമാണെന്ന ബോധ്യത്തില്‍ നിന്നാണ് പീപ്പിള്‍സ് ഫൗണ്ടഷന്‍ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

 

 

പ്രവാസികളുടെ പുനരധിവാസത്തിന് ഭരണകൂടം മുന്നോട്ട് വരണമെന്ന് സഹായ വിതരണം നിര്‍വ്വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ചടങ്ങില്‍ ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ ഫോറം സെക്രട്ടറി
ഹസനുല്‍ബന്ന വിവിധ പ്രവാസി സംഘടനാ ഭാരവാഹികളായ അബ്ദുല്‍ റഹീം എന്‍. കെ, ഫസലുല്‍ ഹഖ്, അബ്ദുല്‍ ഹമീദ്, യാസിര്‍ ഇ, സൈനുദ്ദീന്‍ കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കുടുംബങ്ങള്‍ക്കാണ് 36 ലക്ഷം രൂപയുടെ സഹായം നല്‍കുന്നത്. വീട് നിര്‍മ്മാണം, നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണം ,ബാങ്ക് വായ്പ തീര്‍പ്പാക്കല്‍, വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്.

മൂന്നു കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ഒരു വര്‍ഷത്തേക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്. കോവിഡ് 19 പ്രോട്ടോകാള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സംലീം മമ്പാട് സ്വാഗതവും, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കരുളായി നന്ദിയും പറഞ്ഞു.

Related Articles