Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പരീക്ഷ: വിജയികള്‍ക്കുള്ള സമ്മാനദാനവും ഖുര്‍ആന്‍ സമ്മേളനവും

കോഴിക്കോട്: സൂറത്തു ഇബ്രാഹീമിനെ ആസ്പദമാക്കി ‘ഡി ഫോര്‍ മീഡിയ’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഖുര്‍ആന്‍ സമ്മേളനവും ഓഗസ്റ്റ് മൂന്നിന് കൊച്ചിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടി മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഫാ. വര്‍ഗീസ് വള്ളിക്കാട്ട്,ശൈഖ് മുഹമ്മദ് കാരക്കുന്ന്,ജസ്റ്റിസ്. പി.കെ ശംസുദ്ദീന്‍,എച്ച്.ഇ മുഹമ്മദ് ബാബു സേട്ടു,അഡ്വ. ടി.പി.എം ഇബ്രാഹീം ഖാന്‍,കെ.കെ അബൂബക്കര്‍,സി.എച്ച് അബ്ദുറഹീം,ബഷീര്‍ മുഹിയുദ്ധീന്‍,എം.കെ അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്കും പ്രോത്സാഹന സമ്മാനത്തിനര്‍ഹരായവര്‍ക്കുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.  കണ്ണൂര്‍ മാഹി സ്വദേശി ജെസ്ന ഫാറൂഖിനാണ് ഒന്നാം സ്ഥാനം,ഫോര്‍ട്ട് കൊച്ചി സ്വദേശി ഡോ. ഖദീജ ഹസന്‍ രണ്ടാം സ്ഥാനവും. ആലുവ സ്വദേശി ഹിബ അബുല്ലൈസ് മൂന്നാം സ്ഥാനവും നേടിയിരുന്നു. 43 പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായിട്ടുണ്ട്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം 10,000 രൂപയും പ്രശസ്തി പത്രവുമാണ്. സൂറത്തു യാസീന്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ സെപ്റ്റംബര്‍ അവസാനവാരം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles