Current Date

Search
Close this search box.
Search
Close this search box.

വെറുതെയാക്കരുത് സമയം, ഇസ്‌ലാമിക പഠനത്തിന് ഓൺലൈൻ കോഴ്സ്

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിരിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടുകളില്‍ കഴിയാന്‍ ഭരണകൂടങ്ങള്‍ ആവിശ്യപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. നിനച്ചിരിക്കാതെ നമുക്ക് ലഭിച്ച ഈ ഒഴിവു സമയം നമ്മുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുതത്തുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും നമുക്ക് കഴിയേണ്ടതുണ്ട്. ഇത്തരത്തില്‍, ഈ ഒഴിവുവേളയെ ഫലവത്തായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊണ്ട് എസ്.ഐ.ഒ കേരളയുടെ കീഴിലുള്ള തന്‍ശിഅ ഇസ്ലാമിക് അക്കാദമി ഒരു ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുകയാണ്. ഇസ്ലാമിക ചിന്തകളുടെ അടിസ്ഥാന വശങ്ങളുടെ പഠനം സൗജന്യമായി ഓണ്‍ലൈനിലൂടെ ലഭ്യമാക്കുകയാണ് ഈ കോഴ്്‌സിലൂടെ. ഈ വരുന്ന ഏപ്രില്‍ 01, ബുധനാഴ്ച ആരംഭിക്കുന്ന കോഴ്‌സ് പ്ലേസ്റ്റോറിലും വെബ് പ്ലാറ്റ്ഫോമിലും ലഭിക്കുന്നതാണ്.

ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പ്രാമാണികമായ അറിവ് പകര്‍ന്നു നല്‍കുക എന്നതാണ് തന്‍ശിഅ ഇസ്ലാമിക് അക്കാദമിയുടെ ലക്ഷ്യം. ഇസ് ലാമിക വിജ്ഞാനീയങ്ങളില്‍ ആധികാരികമായ കൂടുതല്‍ അറിവ് നേടണം എന്ന് ആഗ്രഹിക്കുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാവുന്ന ഒരു സംവിധാനമായിട്ടാണ് തന്‍ശിഅ അക്കാദമി രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠിതാക്കളെ വൈജ്ഞാനിക തലത്തിലും ആത്മീയ തലത്തിലും ഈ കോഴ്‌സിലൂടെ അഭിമുഖീകരിക്കാനാണ് നാം ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക വിജ്ഞാനീയങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പഠിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന രൂപത്തിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ സിലബസ് സംവിധാനിച്ചിട്ടുള്ളത്. അക്കാദമി നടത്തി വരുന്ന ‘Schooling on Islamic thoughts’ ന്റെ ആദ്യ മോഡ്യൂള്‍ ആണ് പ്രാഥമിക ഘട്ടത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുക. അല്ലാഹു, മനുഷ്യന്‍, പ്രവാചകത്വം, പരലോകം, സ്വഭാവഗുണങ്ങള്‍ എന്നീ മേഖലകളെ കേന്ദ്രീകരിച്ച് കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വിഷയത്തെ അധികരിച്ച് കൊണ്ടുള്ള വീഡിയോ ലക്ചറുകള്‍, റീഡിങ് മെറ്റീരിയല്‍സ്, നോട്ടുകള്‍ എന്നിവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുമായി ബന്ധപ്പെടാം.
[email protected]
8547994384

Related Articles