Current Date

Search
Close this search box.
Search
Close this search box.

‘മുസ്‌ലിം വുമൺ ആന്റ് ദ വേൾഡ് ബിനീത്‌’ റജ്ദ് അൽ തിഗ്രിദി ഉദ്ഘാടനം നിർവഹിക്കും

കോഴിക്കോട്:  ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള ആഗസ്റ്റ് 13, 14, 15 തീയതികളിലായി ‘മുസ്‌ലിം വുമൺ ആന്റ് ദ വേൾഡ് ബിനീത്‌’ എന്ന തലക്കെട്ടിൽ ഓൺലൈൻ അക്കാദമിക് സമ്മിറ്റ് സംഘടിപ്പിക്കുന്നു. 3 ദിവസങ്ങളിലായി വിവിധ അകാദമിഷ്യൻസ് പങ്കെടുക്കുന്ന 3 സെഷൻസ് അടങ്ങുന്ന പ്രോഗ്രാം വൈകുന്നേരം 7 മണി മുതൽ 9 മണി വരെ ജി ഐ ഒ കേരള ഫേസ്ബുക്ക് പേജിൽ ലൈവായി സംപ്രേഷണം ചെയ്യും.

13 ന് വൈകുന്നേരം 7 മണിക്ക് മുസ്ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ (MAB)പ്രസിഡന്റ് റജ്ദ് അൽ തിഗ്രിദി ഉദ്ഘാടനം നിർവഹിക്കും.  ബ്രിട്ടനിലെ വളരെ പ്രശസ്തമായ ഒരു ഇസ്ലാമിക സംഘടനയെ നയിക്കുന്ന ആദ്യത്തെ മുസ്ലീം വനിതയാണ് രജദ്. യൂറോപ്യൻ ഫോറം ഓഫ് മുസ്‌ലിം വുമണിന്റെ (EFOMW) ഉപദേശക സമിതിയിൽ അംഗമാണ്. പടിഞ്ഞാറൻ മുസ്‌ലിം സ്ത്രീകളെയും യുവാക്കളെയും സംബന്ധിച്ച വിഷയങ്ങളിൽ അവർ വിവിധ പഠനങ്ങൾ നടത്തുന്നു. പടിഞ്ഞാറൻ ഇസ്‌ലാമോഫോബിയയെക്കുറിച്ചും മുസ്‌ലിം സമുദായത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചും ബ്രിട്ടനിൽ മുഖ്യാധാരാ Politics ൽ നിന്ന് അവർ സംസാരിക്കുന്നു.

വെസ്റ്റേൺ ഫെമിനിസം: മുസ്ലിം ലോകത്തു നിന്നുള്ള കാഴ്ചെപാടുകൾ ഇസ്ലാമോഫോബിയയും മുസ്ലിം സ്ത്രീകളും മാധ്യമങ്ങളിലെ മുസ്ലിം സ്ത്രീ അപരനിർമിതി ,സാമൂഹ്യ രാഷ്ട്രിയ ഇടപെടലുകൾ ,പാട്രിയാർക്കായുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ യഥാർത്ഥ സമീപനങ്ങൾ തുടങ്ങി വിവിധ കാലഘടങ്ങളിലെ മുസ്ലിം സ്ത്രീ ആഖ്യാനങ്ങളെയും പ്രതിനിധാനങ്ങളേയും ചർച്ച ചെയ്യുകയാണ് ജി.ഐ .ഒ ഈ കോൺഫെറൻസിലൂടെ.

എഴുത്തുകാരനും Centre for Studies and Research ഡയറക്ടറുമായ T മുഹമ്മദ് വേളം മോഡറേറ്റ് ചെയ്യുന്ന ഒന്നാം സെഷനിൽ ഷെറിൻ ബി എസ്, ഫസ്ന മിയാൻ, നാജിയ പി പി എന്നിവർ
◼️ Western feminism: Perspeutives from the Muslim world,
◼️ Redefining Femine aspects with Islamic Teachings
◼️ Muslim woman as a social construct :contemporary problemalics എന്നി വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തും.

ജമാഅത്തെ ഇസ്ലാമി ദേശിയ സെക്രട്ടറി റഹ്മത്തുനിസ അബ്ദുറസാഖ് മോഡറേറ്റ് ചെയ്യുന്ന രണ്ടാമത്തെ സെഷനിൽ ഷൈമ എസ് ,അസ്മ റഷീദ്, സിമി കെ സാലിം politcs of Piety, Islamophobia, Gender and Muslim :Muslim perspectives എന്നി വിഷയങ്ങളിലും പി റുഖ്സാന മോഡറേറ്റ് ചെയ്യുന്ന മൂന്നാമത്തെ സെഷനിൽ KT ഹുസൈൻ, ബസിഗ ദുറു, ഫൗസിയ ഷംസ്  Muslim women And Social reforms in India, Empowering her : Islamic views, Muslim Women ;an unread chapter in India എന്നി വിഷയങ്ങളിലും പ്രബന്ധാവതരണം നടത്തും.

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന അധ്യക്ഷ അഫിദ അഹമ്മദ്, ജനറൽ സെക്രട്ടറി സുഹൈല ഫർമീസ് ,സി.വി ജമീല,പി.മുജീബ് റഹ്മാൻ, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും

Related Articles