Current Date

Search
Close this search box.
Search
Close this search box.

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കൾ

കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറാവണമെന്ന് മുസലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തിൽ പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവർത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിർത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം ആവശ്യപ്പെട്ടു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.എം.എ സലാം, കെ.പി.എ മജീദ്ഡോ. എം.കെ മുനീർ,ഡോ.കെ.എം ബഹാഉദ്ദീൻ നദ്‌വി, ഡോ എൻ.എ എം അബ്ദുൽ ഖാദർ ( സമസ്ത ),ടി.പി അബ്ദുല്ല കോയ മദനി, ഡോ എ ഐ മജീദ് സ്വലാഹി ,ഹുസൈൻ മടവൂർ (കേരള നദ് വതുൽ മുജാഹിദീൻ ) ,പി മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ്​ പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), സി​.എ മൂസ മൗലവി,ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ ),അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്റഫ് (വിസ്ഡം), ഡോ.ഐ.പി അബ്ദുസ്സലാം (മർകസുദ്ദഅവ), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ ( ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഖാസിമുൽ ഖാസിമി (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ) ഡോ ഫസൽ ഗഫൂർ (എം.ഇ.എസ്), സൈനുൽ ആബിദീൻ, മുഹമ്മദ് കോയ എഞ്ചിനീയർ (എം.എസ്.എസ്),ഇ.പി അശ്റഫ് ബാഖവി ഹാശിം ബാഫഖി തങ്ങൾ (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ ), ഡോ. സൈതു മുഹമ്മദ്(മെക്ക) എന്നിവർ യോഗത്തിൽ പ​ങ്കെടുത്തു.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles