Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ കയ്യെഴുത്തുപ്രതി തയ്യാറാക്കി ഫാത്തിമ ശെഹ്ബ

കണ്ണൂർ: കണ്ണൂർ സിറ്റി സ്വദേശി കൊടപ്പറമ്പ് അൽ ഹംദിലെ ഫാത്തിമ ശെഹബയാണ് ക്ഷമയോടെ മനോഹരമായ ഖുർആൻ കയ്യെഴുത്തുപ്രതി തയ്യാറാക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനിങ് വിദ്യാർത്ഥിനിയായ ശെഹ്ബ ഒമാനിൽ നിന്നുമാണ് പത്താം തരം പൂർത്തിയാക്കിയത്.

കേരളത്തിൽ എഴുത്ത് കലയെ പുതിയ തലമുറ ക്രിയാത്മകമായി സമീപിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. കേവല ആസ്വാദനത്തിനപ്പുറം ഇസ്ലാമിക കലയുടെ മഹനീയ മുദ്രകൾ ഇനിയും എഴുതപ്പെടുകയും വായിക്കപ്പെടുകയും വേണം. ഓരോ വ്യക്തിയുടെയും വ്യക്തിഗത സംഭാവനകൾ സമൂഹത്തിന് ഉപകാരപ്പെടുന്നതാവണം. സമകാലിക കേരളത്തിലെ ഇസ് ലാമിക കലാ മേഖലയിൽ ഉയർന്നു വരുന്ന പുതിയ പ്രവണതകളെ നമുക്ക് സ്വാഗതം ചോയ്യാം.

ശെഹ്ബ ഒരു കൊല്ലവും രണ്ടുമാസവുമെടുത്താണ് ഖുർആൻ മുഴുവനും എഴുതി പൂർത്തിയാക്കിയത്.

സാധാരണ പെൻസിലും ഗ്ലിറ്റർ പെൻസിലും ഉപയോഗിച്ച് സ്കെച്ച് പേപ്പറിലാണ് ഖുർആനിൻ്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയത്.
ഒമാൻ കാബൂറയിലെ അബ്ദുൽ റഹൂഫിൻ്റെയും നാദിയ റഹൂഫിൻ്റെയും മകളാണ് ശെഹബ.

 

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles