Current Date

Search
Close this search box.
Search
Close this search box.

ഇത്തിഹാദുല്‍ ഉലമാ കേരള: സലീം മൗലവി പ്രസിഡന്റ്, അബ്ദുല്ലത്വീഫ് കൊടുവള്ളി സെക്രട്ടറി

കോഴിക്കോട്: ഇത്തിഹാദുല്‍ ഉലമാ കേരളയുടെ സംസ്ഥാന പ്രസിഡണ്ടായി എംവി മുഹമ്മദ് സലീം മൗലവിയേയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ലത്വീഫ് കൊടുവള്ളിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി വി.കെ അലി, കെ.എ യൂസുഫ് ഉമരി,കെ. ഇല്ല്യാസ് മൗലവി എന്നിവരെയും , ഡോ. എ.എ ഹലീം ,കെ.എം അശ്റഫ് എന്നിവരെ സെക്രട്ടറിമാരായും മുഖ്യ ഉപദേഷ്ടാവായി ടി.കെ അബ്ദുല്ലയെയും തെരഞ്ഞെടുത്തു.
ഡോ. അബ്ദുസ്സലാം അഹ്മദ്, ഇ.എന്‍ ഇബ്രാഹിം മൗലവി, കെ അബ്ദുല്ല ഹസന്‍, കെ.കെ സുഹറ, ടി.കെ ഉബൈദ്, പി.കെ ജമാല്‍, വി.എ കബീര്‍, മുഹമ്മദ് കാടേരി, നഹാസ് മാള, ടി. മുഹമ്മദ് വേളം, ഡോ:അബ്ദുല്‍ വാസിഅ്,പി.വി റഹ്മാബി എന്നിവരെ സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

വ്യത്യസ്ത വീക്ഷണഗതിക്കാരായ പണ്ഡിതന്മാരെ ഒരു വേദിയില്‍ ഒരുമിച്ചു നിര്‍ത്തുന്ന സംവിധാനമാണ് ഇത്തിഹാദുല്‍ ഉലമ കേരള. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

Related Articles