Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‍ലാമി നിയന്ത്രണത്തിലുള്ള പള്ളികളില്‍ മാര്‍ച്ച് 31 വരെ പൊതുജനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

ജമാഅത്തെ ഇസ്‍ലാമിയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ മാര്‍ച്ച് 31 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. കോവിഡ് 19 കേരളത്തില്‍ വ്യാപിക്കുന്ന ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് നടപടി. പള്ളി ജീവനക്കാര്‍ ബാങ്ക് വിളിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും ചെയ്യും.

പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍‌ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൌണ്‍സില്‍ നിര്‍ദേശം നല്‍കി. ജീവനക്കാര്‍ നമസ്കാരം നിര്‍വഹിച്ചാലുടന്‍ പള്ളികള്‍ അടച്ചിടും. കോവിഡ് 19 പ്രതിസന്ധിയെ ജാഗ്രതയോടെ നേരിടണമെന്നും അനാവശ്യമായ ഭീതി പരത്താതിരിക്കണമെന്നും മസ്ജിദ് കൌണ്‍സില്‍ ചെയര്‍മാന്‍ എം ഐ അബ്‍ദുല്‍ അസീസ് നിര്‍ദേശം നല്‍കി.

Related Articles