Current Date

Search
Close this search box.
Search
Close this search box.

ഭൂപതി എന്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുന്‍ നേതാവും വ്യാപാര പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഭൂപതി എന്‍ അബൂബക്കര്‍ ഹാജി (94) അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്വദശിയാണ്. മയ്യിത്ത് നമസ്‌കാരം ഇന്ന് (ബുധന്‍)വൈകീട്ട് അഞ്ചു മണിക്ക് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍ വെച്ച് നടക്കും.

സംഘാടകന്‍,പ്രഭാഷകന്‍ എന്നീ നിലകളില്‍ ജമാഅത്തെ ഇസ്ലാമിയില്‍ സജീവമായിരുന്നു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം,സംസ്ഥാന ശൂറ അംഗം,ജ.ഇ വയനാട് ജില്ലാ പ്രസിഡന്റ്,കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രാദേശിക ഘടകം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വയനാട്,കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് കോഴിക്കോട് സബ്ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു.

സംഘടന പ്രവര്‍ത്തനത്തിന് പുറമെ വ്യവസായ രംഗത്തും സജീവമായിരുന്നു. കുന്ദമംഗലം,വയനാട് എന്നിവക്കു പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി,ആരതി ബ്ലൂ ഏജന്‍സി എന്നീ വ്യവസായ സംരഭങ്ങള്‍ക്ക് സഹോദരന്മാരോടൊപ്പം നേതൃത്വം നല്‍കി.

 

Related Articles