Current Date

Search
Close this search box.
Search
Close this search box.

പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയയാള്‍ക്കും പൊലിസ് മര്‍ദ്ദനം

കോഴിക്കോട്: പള്ളിയിലേക്ക് ബാങ്ക് വിളിക്കാനായി പോകുകയായിരുന്ന യുവാവിന് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് മര്‍ദനം.
കോഴിക്കോട് ജില്ലയിലെ കുളിരാമുട്ടിയിലാണ് സംഭവം. ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പൊലിസ് പള്ളിയില്‍ നിന്ന് വിളിച്ചിറക്കി ലാത്തിയുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലിസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്.

പള്ളികളെല്ലാം ജുമുഅ-ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും ബാങ്ക് വിളി തുടരാന്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത യോഗത്തില്‍ ധാരണയായതായിരുന്നു. ബാങ്ക് വിളിക്ക് നിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നില്ല. പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി റിപോര്‍ട്ട് തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയവരെ ഓടിച്ചുവെന്നാണ് പോലീസ് വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് വീഡിയോവിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles