Current Date

Search
Close this search box.
Search
Close this search box.

മറ്റു മതങ്ങളെ അവഹേളിക്കുന്ന പ്രഭാഷണങ്ങളില്‍ നിന്ന് പണ്ഡിതര്‍ വിട്ടു നില്‍ക്കണം: കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: മറ്റു മതങ്ങളെ അവഹേളിക്കുന്ന പ്രഭാഷണങ്ങളില്‍ നിന്ന് മതപണ്ഡിതര്‍ വിട്ടു നില്‍ക്കണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രയോഗികതയും സൗന്ദര്യവും അടിസ്ഥാന തത്വങ്ങളും സമൂഹമധ്യേ അവതരിപ്പിക്കാന്‍ മറ്റു മതങ്ങളെ പരിഹസിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ചില മതപ്രബോധകരില്‍ ഇതുപോലുള്ള തെറ്റായ പ്രവണത കാണുന്നു. സമൂഹത്തില്‍ ഛിദ്രതയും ഭിന്നതയും വളര്‍ത്തുകയെന്നത് മതപ്രബോധകന് ചേര്‍ന്നതല്ല. സന്തോഷവും സമാധാനവുമാണ് മതപ്രബോധനത്തിലൂടെ ഉണ്ടാക്കേണ്ടത്.

വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന പ്രസംഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ മുഴുവന്‍ മത പണ്ഡിതരോടും ജംഈയ്യത്തുല്‍ ഉലമ ആവശ്യപ്പെടുന്നു. അപരമത വിദ്വേഷം വളര്‍ത്തുമ്പോഴാണ് തീവ്ര ചിന്തകള്‍ ഉണ്ടാകുന്നത്. തീവ്ര ചിന്തകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തണം. മതപ്രബോധന രംഗത്ത് സഹിഷ്ണതയും സഹവര്‍ത്തിത്വവും മാതൃകയായി സ്വീകരിക്കാനുള്ള മക്ക പണ്ഡിത സമ്മേളനത്തിന്റെ പ്രമേയത്തെ ജംഇയ്യത്തുല്‍ ഉലമ സ്വാഗതം ചെയ്തു.

അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ കരടിന് രൂപം നല്‍കി. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടായി മുന്‍ ഫത്‌വാ ബോര്‍ഡ് ചെയര്‍മാന്‍ പി. ഹംസ ബാഖവി(ചങ്ങലീരി) യെ യോഗം തെരെഞ്ഞെടുത്തു. മുഹ്‌യുദ്ദീന്‍ ഉമരിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവെന്ന സ്ഥാനത്തേക്കാണ് ഹംസ ബാഖവിയെ തെരെഞ്ഞെടുത്തത്. കെ.ജെ.യു വൈസ് പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യു സെക്രട്ടറി എം.മുഹമ്മദ് മദനി. കെ.എന്‍.എം ജനറല്‍ സെക്രട്ടരി പി.പി ഉണ്ണീന്‍ കുട്ടി മൗലവി, ഹംസ ബാഖവി, പി.പി മുഹമ്മദ് മദനി, കെ.സി മുഹമ്മദ് മൗലവി, അബ്ദുറഹ്്മാന്‍ മദനി പാലത്ത്, ഈസ മദനി, കെ. മായിന്‍കുട്ടി സുല്ലമി, എം.ടി അബ്ദുസമദ് സുല്ലമി, ടി.പി അബ്ദുറസ്സാഖ് ബാഖവി, മുഹമ്മദ് സലീം സുല്ലമി, എന്‍.മുഹമ്മദ് അലി അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles