Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലും തടങ്കല്‍പാളയമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: അനധികൃത കുടിയേറ്റക്കാരെ താമസിക്കാനെന്ന പേരില്‍ കേരളത്തിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും തടവുകേന്ദ്രങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ കത്തിനില്‍ക്കുന്നതിനടെയാണ് കേരളത്തിലും പിണറായി സര്‍ക്കാര്‍ ഇത്തരത്തില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതായി പ്രമുഖ ദേശീയ ദിനപത്രമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയിലിലേക്കയക്കുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനൊരുങ്ങിയാണ് കേരള സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട, പാസ്പോര്‍ട്ട് – വിസ തുടങ്ങിയ അംഗീകൃത രേഖകളുടെ കാലാവധി അവസാനിച്ച, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശീയര്‍ക്കായാണ് കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളൊരുക്കുന്നത്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം നടത്തുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര പേരെ പാര്‍പ്പിക്കേണ്ടി വരുമെന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കെട്ടിടത്തെക്കുറിച്ച് അന്തിമധാരണയാകൂ. നിലവില്‍ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിര്‍മ്മിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

Related Articles