Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാറുകാര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാല വി.സി

കാസര്‍ഗോഡ്: രാഷ്ടീയ കൊലപാതകങ്ങളിലും മറ്റും കൊല്ലപ്പെട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാല വി.സി എച്ച് വെങ്കടേശ്വരലു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) സംഘടിപ്പിച്ച നേതൃത്വ ഓറിയന്റേഷന്‍ പരിപാടിയാണ് വിവാദത്തിന് വഴിവെച്ചത്. ഏപ്രില്‍ 30ന് കാസര്‍കോട് പെരിയയിലെ സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃസംഗമമായ ‘ദിശദര്‍ശന’ത്തിലാണ് വൈസ് ചാന്‍സലര്‍ എച്ച് വെങ്കിടേശ്വരലു പങ്കെടുത്ത് സംസാരിച്ചത്.

സംസ്ഥാനത്തുടനീളമുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രങ്ങളിലാണ് വൈസ് ചാന്‍സലര്‍ പുഷ്പാര്‍ച്ചന നടത്തിയത്. ഹിന്ദുത്വ വിദ്യാര്‍ത്ഥി സംഘത്തോടുള്ള വൈസ് ചാന്‍സലറുടെ സൗഹൃദത്തെ വിമര്‍ശിച്ച് സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സലറുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

സംഭവം കേന്ദ്ര യൂണിവേഴ്‌സിറ്റി കാമ്പസിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന എ ബി വി പി-ആര്‍ എസ് എസുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന വി സി എന്ത് സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നത്? വൈസ് ചാന്‍സലര്‍ എ.ബി.വി.പിക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത് കേവലം ആദരവാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാകില്ല.
അദ്ദേഹം ആദരിക്കുന്നവര്‍ ആര്‍ എസ് എസ് വിദ്യാര്‍ത്ഥി വിഭാഗമായ ബ്രാഹ്‌മണ ഹിന്ദുത്വ സംഘടനയില്‍ പെട്ടവരാണ്.

അതേസമയം, സംഘപരിവാര്‍ വിധേയത്വത്തിന്റെ പേരില്‍ സര്‍വകലാശാലാ ഭരണകൂടം വിമര്‍ശനം നേരിടുന്നത് ഇതാദ്യത്തെ സംഭവമല്ല.
കഴിഞ്ഞ മാര്‍ച്ചില്‍, യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആര്‍ എസ് എസ് അനുബന്ധ വിദ്യാഭ്യാസ സ്ഥാപനമായ ശിക്ഷാ സംസ്‌കൃതി ഉത്താന്‍ ന്യാസുമായി സഹകരിച്ച് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഇന്ത്യയിലുടനീളമുള്ള വൈസ് ചാന്‍സലര്‍മാരുടെ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസ് സഖ്യ സംഘടനാ സെക്രട്ടറി അതുല്‍ കോത്താരിയാണ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയിരുന്നത്.

Related Articles