Current Date

Search
Close this search box.
Search
Close this search box.

500 മീറ്റര്‍ കടലാസില്‍ ഖുര്‍ആന്‍ മുഴുവനായും കൈകൊണ്ട് എഴുതി കശ്മീരി യുവാവ്- വീഡിയോ കാണാം

ശ്രീനഗര്‍: ഖുര്‍ആന്‍ മുഴുവനായും 500 മീറ്റര്‍ നീളമുള്ള ഒറ്റകടലാസ് പേപ്പറില്‍ കൈകൊണ്ട് എഴുതി വ്യത്യസ്തനായിരിക്കുകയാണ് കശ്മീരി യുവാവ്. മുസ്തഫ ഇബ്‌നു ജമീല്‍ എന്ന ബന്ദുപ്പോറ സ്വദേശിയാണ് വിശുദ്ധ ഖുര്‍ആന്‍ കൈകൊണ്ട് എഴുതിയത്.

അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട് ഈ കൈഴെയുത്തു പ്രതി. ഒറ്റ കടലാസില്‍ എഴുതിയ ഏറ്റവു നീളം കൂടിയ ഖുര്‍ആന്‍ എന്ന ലോക റെക്കോര്‍ഡും ഇതിനാണ്. 500 മീറ്റര്‍ നീളമുള്ള പേപ്പര്‍ ആളുകള്‍ ചേര്‍ന്ന് റോഡില്‍ വെച്ചാണ് നിവര്‍ത്തിയത്.

കലിഗ്രഫി പഠിച്ചതിന് ശേഷമാണ് ഖുര്‍ആന്‍ എഴുതാന്‍ തുടങ്ങിയതെന്നും ദൈവം എനിക്ക് തന്ന കഴിവ് എങ്ങിനെ ദൈവത്തിനായി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് ഇതിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ നിന്നും ഇത് എഴുതാനായി ഡല്‍ഹിയില്‍ എത്തുകയും ഏഴു മാസം കൊണ്ട് ഡല്‍ഹിയില്‍ വെച്ചാണ് അദ്ദേഹം രചന പൂര്‍ത്തിയാക്കുകയും ചെയ്തത്.

ദിവസവും ഏഴ് മണിക്കൂറെടുത്താണ് രചന പൂര്‍ത്തിയാക്കിയത്. ആദ്യത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും സമാനമായ രചനകള്‍ നിര്‍വഹിക്കുമെന്നും ജമീല്‍ അല്‍ജസീറയോട് പറഞ്ഞു.

Related Articles