Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: രണ്ട് മാസത്തോളമായി ഉപരോധത്തില്‍

കശ്മീര്‍: ഇന്ത്യന്‍ അധീനതയിലുളള കശ്മീരിന് ഭരണഘടന അനുവദിച്ചു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ ആഗസ്ത് അഞ്ചിന് ഭരണകൂടം റദ്ദുചെയ്തു. തര്‍ക്ക പ്രദേശമായ കശ്മീരിലെ ഏകദേശം എഴുപത് വര്‍ഷത്തെ രാഷ്ട്രീയത്തില്‍ അസാധാരണ ചുവടുവെപ്പാണിത്. പ്രതിരോധവും, വാര്‍ത്താവിതരണവും, വിദേശകാര്യവുമല്ലാത്തതില്‍ സ്വതന്ത്രമായ നിയമ നിര്‍മാണത്തിനുളള പ്രത്യേക അവകാശങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന് വകവെച്ചുകൊടുക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് പ്രസിഡന്റിന്റെ ഒപ്പോടുകൂടി ആഗസ്ത് അഞ്ചിന് റദ്ദുചെയ്യുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഭരണകൂടം ആയിരക്കണക്കിന് സൈന്യത്തെ അധികമായി കശ്മിര്‍ തര്‍ക്ക പ്രദേശത്തേക്ക് നിയോഗിച്ചു. അന്യായമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും, ഇന്റര്‍നെറ്റും വാര്‍ത്താവിനമയ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തുകയും, രാഷ്ട്രീയ നേതാക്കളെ ജയിലിലടക്കുകയും ചെയ്തു. ഇത്തരമൊരു അവസ്ഥ അയല്‍ രാജ്യമായ പാക്കിസ്ഥാനമായുളള ബന്ധം വഷളാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ നയതന്ത്രം കൂടുതല്‍ മോശമാകുകയാണ്.

കുട്ടികളെ ജയിലിലടക്കപ്പെടുകയും പീഡനങ്ങള്‍ ആരോപിച്ച് അറസ്റ്റു ചെയ്യപ്പെടുകയുമാണ് ഇപ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്നത്. ഇന്റെര്‍നെറ്റ് സേവനങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഒമ്പത് കുട്ടികള്‍ പീഡനം ആരോപിച്ചു തടിവില്‍ കഴിയുകയാണ്. ആഗസ്ത് അഞ്ച് പ്രത്യേക പദവി റദ്ദുചെയ്തതിനു ശേഷം 4000 പേര്‍ അറസ്റ്റ് ചെയപ്പെട്ടു. അവയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ട്. ആയിരത്തോളമാളുകള്‍ ഇപ്പോഴും കസ്റ്റഡിയില്‍ കഴിയുകയാണ്. ചിലര്‍ ഒരു കുറ്റവുമില്ലാതെ രണ്ട് വര്‍ഷത്തോളം തടഞ്ഞുവെക്കാനുള്ള നിയമം ചാര്‍ത്തപ്പെട്ടവരാണ്.

Related Articles