Current Date

Search
Close this search box.
Search
Close this search box.

ജി20 ഉച്ചകോടി: കശ്മീരില്‍ അതീവസുരക്ഷ സന്നാഹം, ഗ്വാണ്ടനാമോയായെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വെച്ച് നടക്കുന്ന ടൂറിസം യോഗത്തിന് മുന്നോടിയായി ഒരുക്കിയ അതീവ സുരക്ഷയില്‍ വലഞ്ഞ് കശ്മീര്‍ ജനത. വിവിധ രാഷ്ട്ര നേതാക്കള്‍ സംഗമത്തിനായി കശ്മീരിലെത്തുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ സുരക്ഷ സേനയുടെ കീഴിലുള്ള കശ്മീരില്‍ സുരക്ഷ സന്നാഹങ്ങള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്. മെയ് 22 മുതല്‍ 24 വരെ ശ്രീനഗറില്‍ വെച്ചാണ് മൂന്നാമത് ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടക്കുന്നത്.

കശ്മീരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ എല്ലായിടത്തും നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയിലെ വിദഗ്ധര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആക്റ്റിവിസ്റ്റുകളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ജി20 മീറ്റിംഗിന് മുന്നോടിയായി കശ്മീരിനെ ബിജെപി സര്‍ക്കാര്‍ കുപ്രസിദ്ധ അമേരിക്കന്‍ സൈനിക ജയിലായ ഗ്വാണ്ടനാമോ ആക്കി മാറ്റിയെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഫ്തി വിമര്‍ശിച്ചത്.

‘സത്യം പറഞ്ഞാല്‍, നിങ്ങള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിച്ചാല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് തുറന്ന ജയിലായി മാറ്റിയ ‘ഗ്വാണ്ടനാമോ’ ആയി മാറിയതായി നിങ്ങള്‍ക്ക് കാണാം… വീടുകളും താമസസ്ഥലങ്ങളും പോലും കൈയടക്കപ്പെട്ടിരിക്കുന്നു. മൂന്ന്, നാല്, അഞ്ച് തലങ്ങളിലുള്ള സുരക്ഷയുണ്ട്… വീട്ടില്‍ എല്ലാം തലകീഴായി മാറുകയാണ്,’ പി.ഡി.പി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജി20 മീറ്റിംഗ് ബിജെപിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രചരണം നല്‍കിയേക്കാം, എന്നാല്‍ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോഓപ്പറേഷന്‍ (സാര്‍ക്) ഉച്ചകോടിക്ക് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, കശ്മീരില്‍ വെച്ച് ജി 20 ടൂറിസം മീറ്റിംഗിനെ ചൈന എതിര്‍ക്കുകയും തങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Related Articles