Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ ഇപ്പോഴും അടഞ്ഞു തന്നെ; ഇത്തവണ കോവിഡിന്റെ പേരില്‍

ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗം, വിനോദ സഞ്ചാരികളുടെ പറുദീസ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന കശ്മീര്‍ താഴ്‌വര ഇപ്പോഴും നിശബ്ദമായി തുടരുകയാണ്. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ കഴിയുകയാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിരോധനാജ്ഞനക്ക് സമാനമായ അവസ്ഥയാണ് കശ്മീരിലെങ്ങും. തെരുവുകളിലെല്ലാം പട്ടാളത്തെ വിന്യസിച്ചു. റോഡുകള്‍ ബാരിക്കേഡ് വെച്ച് തടഞ്ഞു. വാഹനങ്ങളില്‍ പോകുന്നവരെയും കാല്‍നടയാത്രക്കാരെയും പൊലിസ് പരിശോധിക്കുന്നു. തുടങ്ങി എങ്ങും നിയന്ത്രണങ്ങള്‍. എന്നാല്‍ ഇത്തവണത്തെ ഉപരോധം കോവിഡിന്റെ പേരിലാണെന്നു മാത്രം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കശ്മീരിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഇതിനു മുന്‍പ് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവിടെ സമാനമായ അവസ്ഥയുണ്ടായിരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ താഴ്‌വരയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 18നാണ് കശ്മീരില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ഖയാമില്‍ 65കാരിക്കായിരുന്നു ഇത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു അവര്‍. ഇതോടെയാണ് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ശ്രീനഗറിലും പ്രാന്തപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി അറിയിച്ചത്.

Related Articles