Current Date

Search
Close this search box.
Search
Close this search box.

ആര്‍ട്ടിക്കിള്‍ 370ന്റെ നൂറു ദിനങ്ങള്‍: കശ്മീര്‍ ഇപ്പോഴും നിശബ്ദതയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞിട്ട് നവംബര്‍ 12ന് 100 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും താഴ്‌വര ഇപ്പോഴും നിശബ്ദതയില്‍ തന്നെയാണ്. ഹര്‍ത്താലുകള്‍,അഭൂതപൂര്‍വമായ അടിച്ചമര്‍ത്തലുകള്‍,ആയിരക്കണക്കിന് പേരുടെ രാഷ്ട്രീയ,വീട്ടു തടങ്കല്‍,ഇന്റര്‍നെറ്റ് വിഛേദനം തുടങ്ങി ഭൂമിയിലെ സ്വര്‍ഗം നഷ്ടപ്പെടുകയായിരുന്നു കഴിഞ്ഞ നൂറു ദിനങ്ങള്‍.

100 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും കടകള്‍ ഇപ്പോഴും അടഞ്ഞു തന്നെയാണ്. റോഡുകളിലെ പൊതു ഗതാഗതം നടക്കുന്നില്ല. സ്‌കൂളുകളും കോളേജുകളും തുറന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ വരാന്‍ മടിക്കുകയാണ്. മിക്ക സ്‌കൂളുകളും വിജനമായി കിടക്കുകയാണ്. ഈ വര്‍ഷത്തെ അക്കാദമിക് കലണ്ടറില്‍ നിന്നും 150 ലധികം സ്‌കൂള്‍ ദിനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം നഷ്ടപ്പെട്ടു. 250 ദിവസമാണ് കശ്മീരിലെ അക്കാദമിക് കലണ്ടറിലുള്ളത്.

വിദ്യാര്‍ഥികള്‍,ടൂര്‍ ഓപറേറ്റര്‍മാര്‍,ബിസിനസുകാര്‍ തുടങ്ങി എല്ലാവരും കഴിഞ്ഞ 100 ദിവസം യാതനയനുഭവിക്കുകയായിരുന്നു. ലാന്റ് ഫോണുകളും പോസ്റ്റ്‌പെയ്ഡ് മൊബൈലുകളും പുന:സ്ഥാപിച്ചെങ്കിലും ലക്ഷക്കണക്കിന് പ്രീപെയ്ഡ് കണക്ഷനുകള്‍ പുനസ്ഥാപിക്കാത്തത് മൂലം അവരുടെ പ്രിയപ്പെട്ടവരുമായി ഇനിയും ബന്ധപ്പെടാന്‍ കഴിയാത്തവരുമുണ്ട്.

അവലംബം:indiatomorrow

Related Articles