Kerala VoiceNews

കാസര്‍ഗോഡ് മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കുമ്പളയില്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്കുനേരേ സംഘപരിവാര്‍ ഗുണ്ടകളുടെ ആക്രമണം. ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസയിലെ വിദ്യാര്‍ഥികളായ ഹസന്‍ സെയ്ദ് (13), മുനാസ് (17) എന്നിവര്‍ക്കാണ് തിങ്കളാഴ്ച രാത്രി ആക്രമണത്തില്‍ പരുക്കേറ്റത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം, സി എ എ, എന്‍ ആര്‍ സി എന്നിവയെ അംഗീകരിക്കുന്നില്ലെങ്കില്‍ പാകിസ്താനിലേക്ക് പോവണമെന്ന് പറഞ്ഞതായും കുട്ടികള്‍ പറയുന്നു.

വിദ്യാര്‍ഥികളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നംഗ അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. മദ്‌റസയിലെ ദര്‍സ് വിദ്യാര്‍ത്ഥികളായ ഇവര്‍ ഇവിടെ താമസിച്ച് പഠിക്കുന്നവരാണ്. തിങ്കളാഴ്ച രാത്രിഭക്ഷണം കഴിക്കാന്‍ സമീപത്തെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് സംഘം ആക്രമിച്ചത്. കാറില്‍ മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. സംഘത്തില്‍പ്പെട്ട കിരണ്‍ എന്നയാളാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Facebook Comments
Related Articles
Show More
Close
Close