Current Date

Search
Close this search box.
Search
Close this search box.

മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം; പോലീസ് അനാസ്ഥ അവസാനിപ്പിക്കുക- എസ്.ഐ.ഒ

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍.എസ്.എസ് ഗുണ്ടകളെ പെറ്റിക്കേസ് ചുമത്തി പുറത്തുവിട്ട പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഐ.ഒ കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ആര്‍.എസ്.എസ് ഗുണ്ടകള്‍ക്കെതിരെ കൊലപാതക ശ്രമമടക്കമുളള വകുപ്പുകള്‍ ചുമത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം.

പ്രതികളില്‍ ഒരാളെ പിടിച്ചു നല്‍കിയ നാട്ടുകാര്‍ക്കെതിരെ കേസ് ചുമത്തിയ നടപടി കാസര്‍കോട് പോലീസിന്റെ ഇസ്ലാമോഫോബിയക്ക് പുറമെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പിടിച്ചതില്‍ പോലീസ് നടത്തിയ പ്രതികാരമായി വേണം കരുതാന്‍. ഏതാനും വര്‍ഷം മുമ്പ് ജില്ലയില്‍ ഫഹദ് മോന്‍ എന്ന മദ്‌റസ വിദ്യാര്‍ത്ഥിയെ സംഘ്പരിവാര്‍ കൊലപെടുത്തിയത് കേരളത്തെ തന്നെ ഞെട്ടിച്ചതാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാവാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ പ്രസിഡന്റ് റാസിഖ് മഞ്ചേശ്വരം, സെക്രട്ടറി തബ്ഷീര്‍ കമ്പാര്‍, ടി.എം അബ്ദുല്‍ സലാം കുമ്പള എന്നിവര്‍ സന്ദര്‍ശിച്ചു.

Related Articles