Current Date

Search
Close this search box.
Search
Close this search box.

കാസ തീവ്രവാദ സംഘടന, അവര്‍ക്ക് സഭയുടെ പിന്തുണയില്ല: ഫാ. ജോഷി മയ്യാറ്റില്‍

കോഴിക്കോട്: കാസ തീവ്രവാദ സംഘടനയാണെന്നും അവര്‍ക്ക് കത്തോലിക്ക സഭയുടെ പിന്തുണ ഇല്ലെന്നും കെ.സി.ബി.സി ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാസക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. ക്രൈസ്തവര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ പ്രസ്ഥാനങ്ങളെക്കുറിച്ച് കെ.സി.ബി.സി അതിന്റെ പത്രകുറിപ്പിലൂടെയും അതിന്റെ മാധ്യമങ്ങളിലൂടെയും അറിയിച്ചിട്ടുണ്ടെന്നും കാസ കുരിശു വരക്കുന്ന കാവി നിക്കറുകാരാണെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ഇടയാക്കിയത് കാസയാണെന്നും സേവ്യര്‍ വട്ടായിലച്ചനെ തെറ്റിദ്ധരിപ്പിച്ചും മുതലെടുത്തുമാണ് കാസ പ്രചാരണം നടത്തുന്നതെന്നും ജോഷി ാരോപിച്ചു. സുദീര്‍ഘമായ പോസ്റ്റില്‍ അദ്ദേഹം സഭ നേതാക്കളായ സേവ്യര്‍ വട്ടായിലച്ചനെയും സന്തോഷ് കുരുമാത്രയെയും വിമര്‍ശിക്കുന്നുണ്ട്. ഇരുവരും കാസയെ പിന്തുണച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Related Articles