Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: തൊപ്പി ധരിച്ചതിന് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം-വീഡിയോ

ബഗല്‍കോട്: കര്‍ണാടകയിലെ ബഗല്‍കോടില്‍ തൊപ്പി ധരിച്ചതിന് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. ഇല്‍ക്കല്‍ നഗരത്തിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഹാന്‍ (14) ആണ് തിങ്കളാഴ്ച മര്‍ദനത്തിനിരയായത്. ട്യൂഷന്‍ സെന്ററിന് പുറത്തെ് വെച്ച് ഒരു കൂട്ടം ഹിന്ദു കുട്ടികളാണ് ആക്രമിച്ചതെന്നും അധ്യാപകര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയതെന്നും റിഹാന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

ഈ വിഷയം സംസാരിക്കാന്‍ പോയ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ പിന്നീട് ഒരു കൂട്ടം സംഘ്പരിവാര്‍ ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. മര്‍ദനത്തില്‍ മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.

അന്‍പതോളം വരുന്ന ഗുണ്ടകളാണ് മര്‍ദിച്ചത്. നമസ്‌കാര ശേഷമാണ് റിഹാന്‍ ട്യൂഷനിലേക്ക് പോയത്. തൊപ്പി ധരിച്ച ട്യൂഷന്‍ സെന്ററിലെത്തിയ റിഹാനോട് ദേഷ്യപ്പെടുകയും തൊപ്പി അഴിക്കാന്‍ ആവശ്യപ്പെടുകയും അത് ഇവിടെ ധരിക്കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ഏതാനും കുട്ടികള്‍ കൂട്ടമായി റിഹാനെ മര്‍ദിച്ചത്.

അശോക് ബി ഹുഗര്‍ എന്ന ട്യൂഷന്‍ അധ്യാപകന്‍ മറ്റു വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ച് റൈഹാനെതിരെ കയര്‍ക്കുകയും ഇത് മറ്റു വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുകയും ട്യൂഷന്‍ കഴിഞ്ഞപ്പോള്‍ അവര്‍ അവനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നെന്നും വിദ്യാര്‍ത്ഥി സംഘടന നേതാവായ സലീം മാലിക് പറഞ്ഞു.

മര്‍ദനത്തില്‍ മൂക്കില്‍ നിന്നും രക്തമൊലിക്കുന്ന റിഹാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസ്ലിം യുവാക്കള്‍ക്കെതിരെ ഹിന്ദു സംഘടനയും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കര്‍ണാടകയില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

https://twitter.com/i/status/1447778239926001666

 

Related Articles