Current Date

Search
Close this search box.
Search
Close this search box.

‘ഹിജാബ് മതപരമായ ആചാരമല്ല, അത് നിരോധിക്കുന്നത് ഇസ്ലാമില്‍ മാറ്റമുണ്ടാകില്ല’; കര്‍ണാടക

ബംഗളൂരു: ഹിജാബ് മതപരമായി നിര്‍ബന്ധമുള്ള ആചാരമല്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനം സംബന്ധിച്ച ഹരജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ വീണ്ടും വാദിച്ചത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും അതിനാല്‍ അത് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്നും ഇത് ആചാരവുമായി ബന്ധപ്പെട്ടതല്ലെന്നും കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ എ.ജി പി നവദ്ഗി കോടതിയില്‍ പറഞ്ഞു.

സ്‌കൂള്‍ അധികൃതര്‍ അച്ചടക്കം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു. പൊതുസമൂഹത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ വരുത്താതെ സര്‍ക്കാരിന് ഭരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം കോടതിയോട് ചോദിച്ചു.

2022 ഫെബ്രുവരിയിലെ വിദ്യാഭ്യാസ നിയമവും സര്‍ക്കാര്‍ ഉത്തരവും ഹിജാബ് നിരോധിക്കുന്നില്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കാന്‍ കോളജ് അഡ്മിനിസ്‌ട്രേഷനെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എ.ജി പറഞ്ഞു.

Related Articles