Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്: കേരളത്തില്‍ നിന്നുള്ള അവസാന സംഘം ഇന്ന് യാത്രയാവും

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും. നാലു വിമാനങ്ങളിലായി 1200 പേരടങ്ങുന്ന സംഘമാണ് അവസാന ദിവസമായ ശനിയാഴ്ച യാത്ര തിരിക്കുന്നത്. ഉച്ചയ്ക്ക് 2:45 നാണ് അവസാന വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.

ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പുറപ്പെട്ടത് ഈ വര്‍ഷമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ കോഴിക്കോട്,കൊച്ചി എന്നിവിടങ്ങളിലായി രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു. ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 11272 തീര്‍ഥാടകരില്‍ 11049 തീര്‍ത്ഥാടകരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിച്ചത്.

കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് 37 വിമാനങ്ങളാണ് ഹാജിമാര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 33 സര്‍വീസും പൂര്‍ത്തിയായി. ബാക്കിയുള്ള നാല് സര്‍വ്വീസുകള്‍ ഇന്ന് നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലുള്ള ഹജ്ജ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മദീനയാണ്. ഇതുവഴി ഹജ്ജ് പൂര്‍ത്തിയാക്കിയ ഉടന്‍ തീര്‍ഥാടകര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയും. ഓഗസ്റ്റ് 18നാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിന്റെ മടക്കയാത്ര ആരംഭിക്കുക. സെപ്റ്റംബര്‍ 3 വരെ ഇത് തുടരും.

Related Articles