Current Date

Search
Close this search box.
Search
Close this search box.

‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’; സമരപ്രഖ്യാപനവുമായി എസ്.വൈ.എസ്

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കെതിരെ ‘കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല’ എന്ന തലക്കെട്ടില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. ‘സമരാരംഭം’ എന്ന പേരില്‍ ശനിയാഴ്ച വൈകീട്ട് നാലിന് സംസ്ഥാന നേതാക്കള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നില്‍പ്പ് സമരം നടത്തും.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ : എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ നേതൃത്വം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി അഭിസംബോധന ചെയ്യും. സമരാരംഭത്തിന്റെ തുടര്‍ച്ചയായി ജില്ലാ കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സോണ്‍ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 100 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരവും കോഴിക്കോട് മുതല്‍ മലപ്പുറം വരെയുള്ള ടൗണുകള്‍ കേന്ദ്രീകരിച്ച് പാതയോര സമരവും നടക്കും. കേന്ദ്ര സര്‍ക്കാറിന് ഒരു ലക്ഷം ഇ മെയില്‍ സന്ദേശങ്ങളും അയക്കും.

സയ്യിദ് ത്വാഹാ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമര സമിതി യോഗത്തില്‍ എസ് ശറഫുദ്ദീന്‍, ആര്‍ പി ഹുസൈന്‍, വി പി എം ബഷീര്‍ പറവന്നൂര്‍, കെ അബ്ദുല്‍ കലാം, ബഷീര്‍ ചെല്ലക്കൊടി, അഫ്സല്‍ കൊളാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ജമാല്‍ കരുളായി സംബന്ധിച്ചു.

Related Articles