Current Date

Search
Close this search box.
Search
Close this search box.

തെലങ്കാനയില്‍ അധികാരം കിട്ടിയാല്‍ ഹൈദരാബാദ് ‘ഭാഗ്യനഗര്‍’ ആക്കുമെന്ന് യോഗി

ഹൈദരാബാദ്: ഉത്തര്‍പ്രദേശിലെ മുസ്‌ലിം നാമത്തിലുള്ള സ്ഥലനാമങ്ങള്‍ ഓരോന്നായി മാറ്റിയതിനു പിന്നാലെ യോഗിയുടെ കണ്ണ് തെലങ്കാനയിലേക്ക്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കരീം നഗര്‍ ജില്ലയുടെ പേര് മാറ്റി കരിപുരം എന്നാക്കുമെന്നും ഹൈദരാബാദിന്റെ പേര് ഭാഗ്യ നഗര്‍ ആക്കുമെന്നുമാണ് യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരീം നഗറില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കരീം നഗറിന്റെ പേര് മാറ്റി കരിനഗര്‍ ആക്കാന്‍ വേണ്ടി പണിയെടുക്കും. നിങ്ങളുടെ വികാരങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുമെന്നും യോഗി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ഹൈദരാബാദിനെ ഭാഗ്യ നഗര്‍ ആക്കണമെങ്കില്‍ ബി.ജെ.പിയെ പിന്തുണച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിങ്ങള്‍ സഹായിക്കണം അദ്ദേഹം പറഞ്ഞു. മുന്‍ ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ് ലോധ് നേരത്തെ തെലങ്കാനയിലെ നഗരങ്ങളുടെ പേര് മാറ്റുമെന്ന് വിവിധ ഘട്ടങ്ങളില്‍ പറഞ്ഞിരുന്നു.
ഉത്തര്‍ പ്രദേശില്‍ നിരവധി മുസ്ലിം നാമങ്ങളിലുള്ള നഗരങ്ങളുടെ പേര് യോഗി സര്‍ക്കാര്‍ അടുത്തിടെ മാറ്റിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Articles