Current Date

Search
Close this search box.
Search
Close this search box.

അനീതിക്കെതിരെ പോരാടുന്നവരെ സഹായിക്കാന്‍ വെബ്‌സൈറ്റുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: അനീതിക്കെതിരെ പോരാടാന്‍ രാജ്യത്തെ പൗരന്മാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് പുതിയ വെബ്‌സൈറ്റുമായി മുന്‍ കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ‘ഇന്‍സാഫ് കെ സിപാഹി’ എന്ന പേരിലുള്ള വെബ്സൈറ്റ് മാര്‍ച്ച് 11 ന് ജന്തര്‍ മന്തറില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. ഈ സംരംഭത്തില്‍ തന്നെ സഹായിക്കാന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരോടും പാര്‍ട്ടികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഔദ്യോഗിക ലോഞ്ചിങില്‍ രാജ്യത്തിനായുള്ള ഒരു ദര്‍ശന രേഖയും താന്‍ അനാവരണം ചെയ്യുമെന്നും ഇതൊരു രാഷ്ട്രീയ നീക്കമല്ലെന്നും മാറ്റത്തിനുള്ള പ്രേരണയാണെന്നും സിബല്‍ പറഞ്ഞു.

രാജ്യത്ത് കൊണ്ടുവന്ന ഏത് മാറ്റത്തിനും അഭിഭാഷകര്‍ മുന്‍നിരയിലായിരുന്നു, ഇപ്പോള്‍ അഭിഭാഷകര്‍ നിശബ്ദരായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

അഭിഭാഷകര്‍ ശബ്ദമുയര്‍ത്തണമെന്നും ‘വ്യാപാരം, പത്രപ്രവര്‍ത്തനം, ജനങ്ങള്‍, പ്രതിപക്ഷം എന്നിങ്ങനെ എല്ലായിടത്തും അനീതിയുള്ളതിനാല്‍ ഒരു പ്രസ്ഥാനം ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.എല്ലാ വിഷയങ്ങളിലും പൊതുജനങ്ങളെ സഹായിക്കാന്‍ എല്ലാ കോണുകളിലും അഭിഭാഷകര്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അസ്ഥിരപ്പെട്ടെന്നും ഇ.ഡിയുടെ 121 കേസുകളില്‍ 115 എണ്ണവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നും സിബല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് വിട്ട സിബല്‍ ഇപ്പോള്‍ സ്വതന്ത്ര എം.പിയാണ്.

Related Articles