Current Date

Search
Close this search box.
Search
Close this search box.

ബറേല്‍വികള്‍ കാന്തപുരത്തെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ബറേല്‍വി വിഭാഗം ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു. ബറേല്‍വികളുടെ ആത്മീയ നേതാവ് ഹസ്‌റത് മന്നാന്‍ ഖാന്‍ രസ്‌വി ബറേല്‍വിയാണ് പ്രഖ്യാപനം നടത്തിയത്.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന എസ്.എസ്.എഫ് ദേശീയ കമ്മിറ്റിയും ഓള്‍ ഇന്ത്യ തന്‍സീം ഉലമായെ ഇസ്‌ലാമും സംയുക്തമായി സംഘടിപ്പിച്ച സമാധാന സമ്മേളനത്തില്‍ വെച്ചാണ് കാന്തപുരത്തെ മുഫ്തിയായി പ്രഖ്യാപിച്ചത്. മതപരമായ വിഷയങ്ങളില്‍ ബറേല്‍വികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാനും ഫത്‌വകള്‍ പുറപ്പെടുവിക്കാനുമുള്ള അധികാരം കാന്തപുരത്തിന് നല്‍കികൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാളെ ബറേല്‍വി വിഭാഗം മുഫ്തിയായി പരിഗണിക്കുന്നത്. എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന്റം ഭാഗമായിട്ടാണ് ഗരീബ് നവാസ് സമാധാന സമ്മേളനം സംഘടിപ്പിച്ചത്.

Related Articles