Current Date

Search
Close this search box.
Search
Close this search box.

ഐ.പി.എല്‍: സഹതാരങ്ങള്‍ക്കൊപ്പം നോമ്പെടുത്ത് ന്യൂസ്‌ലാന്റ് ക്യാപ്റ്റനും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മതമൈത്രിയും സാഹോദര്യ സ്‌നേഹവും ഉയര്‍ത്തിക്കാട്ടുന്ന വ്യത്യസ്തമായ വാര്‍ത്തയാണ് റമദാന്‍ മാസത്തില്‍ പുറത്തുവന്നിരിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരങ്ങളോടൊപ്പം വ്രതമനുഷ്ടിച്ചിരിക്കുകയാണ് ന്യൂസ്‌ലാന്റ് ക്രിക്കറ്റ് ക്യാപറ്റനും ഹൈദരാബാദ് താരവുമായ കെയ്ന്‍ വില്യംസണും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സണ്‍റൈസേഴ്‌സ് ടീം ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും. ഹൈദരാബാദിന്റെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവരോടൊപ്പമാണ് ഇരുവരും നോമ്പെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

റാഷിദ് ഖാന്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം ആയിരങ്ങളാണ് വീഡിയോ ഷെയര്‍ ചെയ്തത്. ‘രണ്ട് ഇതിഹാസ താരങ്ങള്‍ ഞങ്ങളോടൊപ്പം നോമ്പ് നോറ്റിരിക്കുന്നു’ എന്നാണ് റാഷിദ് വീഡിയോക്ക് തലക്കെട്ട് നല്‍കിയത്.

നോമ്പ് തുറക്കാനായി ഒരുമിച്ച് ഹോട്ടലില്‍ ഇരിക്കുന്ന വില്യംസണോടും വാര്‍ണറോടും നോമ്പ് എങ്ങിനെയുണ്ടെന്ന് റാഷിദ് ചോദിക്കുന്നുണ്ട്. നല്ലതാണെന്നും, നല്ല ദാഹവും വിശപ്പുമുണ്ടെന്നും എന്റെ വായ വറ്റിവരണ്ടിരിക്കുകയാണെന്നുമെന്നാണ് ചിരിച്ചുകൊണ്ട് വാര്‍ണര്‍ മറുപടി നല്‍കിയത്.

Related Articles