NewsWorld Wide

കാബൂളില്‍ സിഖ് ക്ഷേത്രത്തില്‍ ഭീകരാക്രമണം; 25 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ആക്രമിയെ അഫ്ഗാന്‍ സൈന്യം കൊലപ്പെടുത്തിയതായും അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ താലിബാന്‍ ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് അറിയിച്ചിരുന്നു. ആക്രമണത്തില്‍ മറ്റു എട്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ആക്രമികളെ മുഴുവന്‍ കീഴ്‌പ്പെടുത്തിയെന്നും സുരക്ഷ സേനയുടെ പ്രവര്‍ത്തനം അവസാനിച്ചുവെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് കാബൂളിലെ സിഖ് ആരാധാനലയമായ ഗുരുദ്വാരയിലേക്ക് തോക്കുമായി ആയുധധാരികളെത്തിയത്. ആക്രമികളുടെ കൈയില്‍ ഗ്രനേഡ് ഉണ്ടായിരുന്നതായും അത് ക്ഷേത്രത്തിലേക്ക് എറിഞ്ഞതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ സുരക്ഷ സൈന്യം പ്രദേശം വളയുകയായിരുന്നു.

Facebook Comments
Related Articles
Close
Close