Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 21ലധികം പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കാബൂള്‍ പൊലിസ് ആണ് ഔദ്യോഗികമായി മരണ വിവരം അറിയിച്ചത്.

വടക്കന്‍ കാബൂളിലെ സിദ്ദിഖിയ്യ മസ്ജിദിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലെ ജനല്‍ചില്ലുകള്‍ വരെ തകര്‍ന്നിട്ടുണ്ട്.

സ്‌ഫോടനത്തില്‍ മരിച്ചവരും പരിക്കേറ്റവരും ഉണ്ടെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും എത്രപേര്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തിയ കുറ്റവാളികളെ അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ഉടന്‍ ശിക്ഷിക്കപ്പെടും,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടരുകയാണ്.

അമേരിക്കയില്‍ നിന്നും താലിബാന്‍ ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും അഫ്ഗാന്‍ ഇപ്പോഴും ശാന്തമല്ല. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. തങ്ങള്‍ രാജ്യത്തിന് സുരക്ഷ കൊണ്ടുവന്നുവെന്ന താലിബാന്റെ അവകാശവാദത്തിനിടെയും അഫ്ഗാനിസ്ഥാനില്‍ സായുധ സംഘങ്ങളുടെ പതിവ് ആക്രമണങ്ങള്‍ തുടരുകയാണ്. അവയില്‍ പലതും ഐ.എസ്.ഐ.എലുമായി ബന്ധപ്പെട്ടുള്ളതാണെന്ന റിപ്പോര്‍ട്ടും ഉണ്ട്.

Related Articles