Current Date

Search
Close this search box.
Search
Close this search box.

കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

മക്ക: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ചൊവ്വാഴ്ച സുബ്ഹി നമസ്‌കാരത്തിന് ശേഷമാണ് കഴുകല്‍ ചടങ്ങ് ആരംഭിച്ചത്. മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണറും ഇരുഹറം കാര്യാലയ മേധാവിയും ചടങ്ങില്‍ പങ്കെടുത്തു. പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബയുടെ അകവും പുറവും കഴുകിയത്. ഈ വെള്ളം കൊണ്ട് ചുമരുകള്‍ തുടക്കുകയും വൃത്തിയാക്കുകയുമായിരുന്നു. ചടങ്ങിന് ശേഷം ഗവര്‍ണറും അതിഥികളും ചേര്‍ന്ന് ത്വവാഫ് കര്‍മം നിര്‍വഹിച്ചു.

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് ബന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, നയതതന്ത്ര പ്രതിനിധികള്‍, കഅ്ബാലയ താക്കോല്‍ സൂക്ഷിപ്പുകാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ സ്ഥാനപതി ഔസാഫ് സയ്യിദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, വ്യവസായി എം. എ. യൂസുഫലി, സാദിഖലി ശിഹാബ് തങ്ങള്‍, ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles