ഒരു മാസത്തിന് ശേഷവും, ഉപ്പ ബിസ്‌ക്കറ്റുമായി വരുമെന്ന പ്രതീക്ഷയിലാണ് ജുനൈദിന്റെ മക്കള്‍. ഗ്രാമത്തിലെ കാറുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉപ്പയായിരിക്കുമെന്ന് കരുതിയ മക്കള്‍ ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ് കേട്ടത്. ഫെബ്രുവരി 16ന് ജുനൈദിനെയും നാസിറിനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയും തട്ടികൊണ്ടുപോവുകയും പിന്നീട് ജീവനോടെ കാറിനകത്ത് വെച്ച് കത്തിക്കുകയും ചെയ്തുവെന്ന വാര്‍ത്തയായിരുന്നു. പശുക്കടത്ത് ആരോപിച്ചാണ് ഇരുവരെയും ആള്‍ക്കൂട്ടം ജീവനോടെ കത്തിച്ചത്. ഹരിയാനിലെ ഭിവാനിയിലെ ലൊഹരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ബര്‍വാസ് ഗ്രാമത്തില്‍ ബൊലേറോ കാറിലാണ് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. റിങ്കു സൈനി, വികാസ്, രാജേഷ്, സന്ദീപ്, രാജ്കുമാര്‍, സച്ചിന്‍, അങ്കിത് തുടങ്ങിയ എട്ട് പ്രതികളെയാണ് രാജസ്ഥാന്‍ പൊലീസ് തിരിച്ചറിഞ്ഞത്. റിങ്കു സൈനിയെ മാത്രമാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈയൊരു മാസത്തിനുള്ളില്‍ ഗ്രാമവാസികള്‍ നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി നീതി ലഭിക്കുമെന്ന വാഗ്ദാനങ്ങളാണ് കേള്‍ക്കുന്നത്. പ്രതിഷേധങ്ങളും രാഷ്ട്രീയക്കാരെയും കനത്ത പൊലീസിനെയുമാണ് കാണുന്നത്. ജുനൈദിനെയും നാസിറിനെയും ആള്‍ക്കൂട്ടം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത് മുതല്‍ കട്മീക ഗ്രാമത്തില്‍ സമാധാനപരമായ പ്രതിഷേധം തുടരുന്നു. മാര്‍ച്ച് രണ്ടിന്, ഉദ്യോഗസ്ഥര്‍ പ്രതികളെയെല്ലാം പത്ത് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രതിഷേധക്കാരോട് പറയുകയും പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ പൊലീസ് മാനസികമായി പീഡിപ്പിക്കുകയും തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നതായി നാസിറിന്റെ കുടുംബം പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ പങ്കാളിയായത് എട്ടുപേരാണെന്നാണ് ഇതുവരെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കൂടുതല്‍ പേരുണ്ട്. അവരെ ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ.ജി ഗൗരവ് ശ്രീവാസ്തവ് അറിയിച്ചു. മാര്‍ച്ച് രണ്ടിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് ജുനൈദിന്റെയും നാസിറിന്റെയും കുടുംബത്തെ സന്ദര്‍ശിച്ചു. സന്ദര്‍ശന സമയത്ത്, കുടുംബത്തിന് അഞ്ച് ലക്ഷം (ഒരു ലക്ഷം പണമായും നാല് ലക്ഷം സ്ഥിരനിക്ഷേമായും) ദുരിത്വാശ്വാസമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം മാത്രമാണ് ലഭിച്ചത്. സ്ഥിരനിക്ഷേപ പണം ഇതുവരെയും കൈമാറിയിട്ടില്ല.
‘നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഞാനവനെ കണ്ടത്. ഞങ്ങളുടെ വീട്ടില്‍ ഒരു ബൈക്ക് അധികമുള്ളതിനാല്‍ ഒരെണ്ണം അവന് നല്‍കാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവനത് എടുക്കാന്‍ വരാനിരിക്കുകയായിരുന്നു. പക്ഷേ, അവനൊരിക്കലും മടങ്ങിവന്നില്ല. അവന്‍ തിരിച്ചുപോകുമ്പോള്‍ ഞാനവനെ തടഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’ -നിര്‍മാണം നടക്കുന്ന വീടിന് മുന്നില്‍ നാസിറിന്റെ ചിത്രം നോക്കി സഹോദരി ശാരദ പറഞ്ഞു. ഒരിക്കല്‍ പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ശാരദ.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL