Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോയിലെ അഫ്ഗാന്‍ പൗരനെ വിട്ടയക്കണമെന്ന് യു.എസ് ജഡ്ജി

വാഷിങ്ടണ്‍: അഫ്ഗാന്‍ പൗരനായ അസദുല്ല ഹാറൂന്‍ ജൂലിനെ യു.എസ് കുപ്രസിദ്ധ ജയിലായ ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍ പിടിച്ചുവെക്കുന്നതിന് നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലെന്ന് യു.എസ് ജഡ്ജി. ഇത് അസദുല്ലയുടെ മോചനത്തിന് വഴിയൊരുക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക താര പ്ലോചോക്കി അല്‍ജസീറയോട് പറഞ്ഞു.

കിഴക്കന്‍ നഗരമായ ജലാലാബാദില്‍ വെച്ച് അഫ്ഗാന്‍ സൈന്യം പിടിക്കൂടുകയും, യു.എസ് സൈന്യത്തിന് കൈമാറുകയും ചെയ്തതിന് ശേഷം 2007 മുതല്‍ അസദുല്ല ഗ്വാണ്ടനാമോ തടവറയില്‍ കഴിയുകയാണ്. അസദുല്ലയെ ഗ്വാണ്ടനാമോ തടവറയില്‍ പിടിച്ചുവെക്കുന്നത് നിലനിര്‍ത്തണമെന്ന യു.എസ് ഭരണകൂടത്തിന്റെ വാദത്തെ തള്ളി ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ യു.എസ് ജില്ലാ ജഡ്ജി അമിത് മേത്ത വിധിപറയുകയായിരുന്നു.

ഹരജയിലൂടെ പുറത്തുവന്നത് അനുവാദം നല്‍കപ്പെട്ടുവെന്നതാണ്. ജഡ്ജിയുടെ വിധിയില്‍ സന്തോഷിക്കുന്നു – അസദിന്റെ അഭിഭാഷക താര പ്ലോച്ചോക്കി പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles