Current Date

Search
Close this search box.
Search
Close this search box.

യു.പി: വികസനപ്രവൃത്തികളെകുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു- വീഡിയോ

ലഖ്‌നൗ: വികസനപ്രവൃത്തികളെകുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് യുട്യൂബ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടര്‍ സഞ്ജയ് റാണ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത്.
സെക്കണ്ടറി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവിയോടാണ് അവരുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദ്യം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ പരിപാടിക്കിടെ ചോദ്യം ചെയ്യുകയും തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പ്രാദേശിക ബിജെപി നേതാവ് മാധ്യമപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാര്‍ച്ച് 11 ന് മന്ത്രി ഗുലാബ് ദേവി ജില്ലയിലെ ബുദ്ധനഗര്‍ ഖണ്ട്വ ഗ്രാമത്തിലെ ചെക്ക് ഡാം ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടു്കവെയാണ് സംഭവം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പരിപാടിയില്‍ സഞ്ജയ് റാണ അവരോട് നേരിട്ട് ചോദിച്ചത്. റാണയും മന്ത്രിയും തമ്മിലുള്ള ചോദ്യോത്തരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോയില്‍, പ്രദേശവാസികള്‍ റിപ്പോര്‍ട്ടറെ പിന്തുണയ്ക്കുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുന്നതും കേള്‍ക്കാം. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചതായി ചന്ദൗസി പൊലിസ് എസ്എച്ച്ഒ സതേന്ദ്ര പവാര്‍ പറഞ്ഞു.

Related Articles