Current Date

Search
Close this search box.
Search
Close this search box.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പ്രധാനമന്ത്രിയുടെ രാജി സ്വീകരിച്ചു

അമ്മാൻ: ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പ്രധാനമന്ത്രി ഉമർ അൽ റസ്സാസിന്റെ രാജി സ്വീകരിച്ചു. എന്നാൽ നവംബറിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പുതിയ പിൻ​ഗാമിയെ നിയമിക്കുന്നതുവരെ മേൽനോട്ടം വഹിക്കാൻ രാജാവ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജാവ് കഴിഞ്ഞ ഞായറാഴ്ച പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. ഭരണഘടനാ നിയമപ്രകാരം കാലാവധി പൂർത്തിയാക്കിയ സർക്കാർ ഒരാഴ്ചക്കുള്ളിൽ രാജിവെക്കേണ്ടതാണ്.

 

Related Articles