Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനില്‍ യു.എസ് എംബസിക്കു പുറത്ത് ഫലസ്തീന്‍ അനുകൂല റാലി

അമ്മാന്‍: ജോര്‍ദാനില്‍ തലസ്ഥാനമായ അമ്മാനിലെ യു.എസ് എംബസിക്കു മുന്നില്‍ ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതിയെ എതിര്‍ത്ത് ഫലസ്തീന്‍ അനുകൂല റാലി. നൂറുകണക്കിന് പേര്‍ പങ്കെടുത്ത റാലിയില്‍ അമേരിക്കക്കും ട്രംപിനുമെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകളേന്തിയും വിദ്യാര്‍ത്ഥികളും സ്ത്രീകളും അണിനിരന്നു.

പശ്ചിമേഷ്യന്‍ പദ്ധതിക്കെതിരെ ദേശീയ ഐക്യമുന്നണിക്ക് ആഹ്വാനം ചെയ്ത് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി എം.പിമാര്‍,സമുദായ നേതാക്കള്‍,സിന്‍ഡിക്കേറ്റ് തലവന്മാര്‍ എന്നിവരെല്ലാം മാര്‍ച്ചില്‍ അണിനിരന്നു. ശക്തമായ മഴയെ അവഗണിച്ചായിരുന്നു നൂറുകണക്കിന് പേര്‍ റാലിയില്‍ അണിനിരന്നത്. ട്രംപിന്റെ ഫലസ്തീന്‍ സമാധാന പദ്ധതിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായ പ്രക്ഷോഭം തുടരുകയാണ്.

Related Articles