Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലി മത്സരാര്‍ത്ഥിയോട് ഏറ്റുമുട്ടാനില്ലെന്ന് ജോര്‍ദാനിയന്‍ കിക്ക്‌ബോക്‌സര്‍

അങ്കാറ: എതിര്‍ മത്സരാര്‍ത്ഥി ഇസ്രായേല്‍ താരമാണെന്ന് അറിഞ്ഞതോടെ മത്സരത്തില്‍ നിന്നും പിന്മാറി ജോര്‍ദാനിയന്‍ കായിക താരം. തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന നാലാമത് അന്താരാഷ്ട്ര തുര്‍ക്കിഷ് ഓപണ്‍ കിക്‌ബോക്‌സിങ് യൂറോപ്യന്‍ കപ്പില്‍ നിന്നാണ് ജോര്‍ദാന്‍ ദേശീയ താരമായ മുഹമ്മദ് ഈദ് പിന്മാറിയത്.

‘നിരവധി മാസങ്ങളായുള്ള തുടര്‍ച്ചയായ പരിശീലനത്തിനു ശേഷമാണ് ജോര്‍ദാന്‍ ടീമിന്റെ കൂടെ യൂറോപ്യന്‍ കപ്പില്‍ മത്സരിക്കാനായി ഞാന്‍ തുര്‍ക്കിയിലെ അന്താലിയയിലെത്തിയത്. എന്റെ എതിരാളി ജൂത പൗരന്‍ ആണെന്ന് അറിഞ്ഞതോടെ ഞാന്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.’ ഈദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈദിന്റെ പിന്മാറ്റം ഫലസ്തീന്‍ ചെറുത്ത്‌നില്‍പ്പ് പോരാട്ടത്തിനും ഇസ്രാല്‍ കുടിയേറ്റം സാധൂകരിക്കുന്നതിനുമെതിരെയുള്ള ഐക്യദാര്‍ഢ്യം കൂടിയാണ്. ഇതാണ് യഥാര്‍ത്ഥ പോരാട്ടമെന്നും ചാംപ്യന്‍ഷിപ്പ് എന്നത് തത്വത്തില്‍ മാത്രമുള്ള കപ്പും മെഡലും മാത്രമാണെന്നും ഈദിന് പിന്തുണ നല്‍കുന്നവര്‍ അഭിപ്രായപ്പെട്ടു.

Related Articles