Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്ക് കൈയേറ്റത്തിന് ഇസ്രായേല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും: ജോര്‍ദാന്‍

അമ്മാന്‍: വെസ്റ്റ് ബാങ്ക് കൈയേറ്റവുമായി മുന്നോട്ടു പോകുന്ന ഇസ്രായേലിനെതിരെ പരസ്യമായി മുന്നറിയിപ്പുമായി ജോര്‍ദാന്‍. പദ്ധതിയുമായി ഇസ്രായേല്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി മുന്നറിയിപ്പ് നല്‍കിയത്.

വെസ്റ്റ് ബാങ്കിനെയും ജോര്‍ദാന്‍ താഴ്‌വരയെയും തെല്‍ അവീവുമായി കൂട്ടിച്ചേര്‍ത്താന്‍ മേഖലയിലെ സമാധാനത്തെ ബാധിക്കുമെന്നും അത് ജോര്‍ദാനും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിക്കുമെന്നും സഫാദി പറഞ്ഞു. ഫലസ്തീനികള്‍ക്കു വേണ്ടി നടപ്പാക്കുന്ന സഹായപദ്ധതികളെക്കുറിച്ച് അഡ്‌ഹോക് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ പിടിച്ചെടുക്കല്‍ പദ്ധതിക്ക് തടയിടുക എന്നു പറഞ്ഞാല്‍ സമാധാനത്തെ സംരക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്നും സഫാദി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ഭാഗം വളരെ വ്യക്തമാണ്. ഇസ്രായേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ തീരുമാനത്തിന് കൃത്യമായ ഉത്തരമില്ല. കൂട്ടിച്ചേര്‍ക്കല്‍ തീരുമാനം നടപ്പാക്കിയാല്‍ അക്രമാസക്തമായ സംഘര്‍ഷം ആരംഭിക്കുകയും രണ്ട് സംസ്ഥാന പരിഹാരം എന്ന സാധ്യത ഇല്ലാതായിത്തീരുകയും ചെയ്യും. സമഗ്രമായ സമാധാനത്തിനുള്ള അവസരങ്ങളും ഇതിലൂടെ നശിപ്പിക്കപ്പെടും- അദ്ദേഹം പറഞ്ഞു.

Related Articles