Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍-സിറിയ അതിര്‍ത്തി വീണ്ടും തുറന്നു

അമ്മാന്‍: ജോര്‍ദാനും സിറിയയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന നസീബ് അതിര്‍ത്തി തുറന്നു നല്‍കാന്‍ ഇരു രാജ്യങ്ങളുടെയും തീരുമാനം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരു രാജ്യങ്ങളും ചരക്കു നീക്കം ഉള്‍പ്പെടെയുള്ളവക്ക് പ്രധാനമായും ആശ്രയിക്കുന്ന നസീബ്-ജാബിര്‍ ക്രോസിങ് പോയിന്റ് തുറന്നു നല്‍കാന്‍ തീരുമാനിച്ചത്.

ജോര്‍ദാനില്‍ വെച്ച് ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദര്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് അതിര്‍ത്തി തുറന്നു നല്‍കിയത്. ജോര്‍ദാനിലെ പെട്ര ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാര ചരക്കുകള്‍ ഇരു രാജ്യങ്ങളും കൈമാറ്റം ചെയ്യാന്‍ പ്രധാനമായും ഉപയോഗിച്ചത് ഈ അതിര്‍ത്തിയായിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്നായിരുന്നു അതിര്‍ത്തി അടച്ചത്.

 

Related Articles