NewsWorld Wide

ജോര്‍ദാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബറില്‍

അമ്മാന്‍: ജോര്‍ദാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ പത്തിന് നടക്കും. ബുധനാഴ്ച ജോര്‍ദാന്‍ ഇലക്ടോറല്‍ കമ്മീഷന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

ജോര്‍ദാന്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണ് അധികാരങ്ങളുണ്ടെങ്കിലും ഇതിനെ റബ്ബര്‍ സ്റ്റാമ്പ് പോലെയാണ് പൊതുവെ കാണുന്നത്. പാര്‍ലമെന്റില്‍ കൂടുതലും ബിസിനസുകാരും ഗോത്രവര്‍ഗ്ഗത്തില്‍ പെട്ടയാളുകളുമാണുള്ളത്. അവരുടെ ഇഛക്കനുസരിച്ചുള്ള നിയമനിര്‍മാണമാണ് പൊതുവെ ഉണ്ടാകാറുള്ളത്.

ജോര്‍ദാന്റെ ഭരണഘടനയനുസരിച്ച് പ്രത്യേകിച്ച് സര്‍ക്കാരുകളെ നിയമിക്കുകയും നിയമനിര്‍മ്മാണം അംഗീകരിക്കാനുമെല്ലാമുള്ള അധികാരങ്ങളും രാജാവിനാണുള്ളത്.

Facebook Comments
Related Articles
Close
Close