Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക്: ഇസ്രായേലിനു മുന്നറിയിപ്പുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍ ഭൂമി കൈയേറാനുള്ള ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ജോര്‍ദാന്‍,ഈജിപ്ത്, ഫ്രാന്‍സ്,ജര്‍മനി എന്നീ രാജ്യങ്ങളാണ് പദ്ധതിയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്. 1967ലെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത് ബന്ധങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് 1967ലെ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും ഇത് സമാധാന പ്രക്രിയയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നുള്ള ആശങ്കയോട് ഞങ്ങള്‍ യോജിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിന് ശേഷം വിദേശകാര്യ മന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ജൂലൈ ഒന്നിന് കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു നെതന്യാഹു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

Related Articles