Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാഷ്ട്രമായി ജോര്‍ദാന്‍

അമ്മാന്‍: അഭയാര്‍ത്ഥി സമൂഹത്തിന് കോവിഡ് 19 വാക്‌സിന്‍ നല്‍കുന്ന ആദ്യ രാഷ്ട്രമായി മാറുകയാണ് ജോര്‍ദാന്‍. യു.എന്നിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന പ്രക്രിയക്കാണ് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ തുടക്കമിട്ടത്. കഴിഞ്ഞയാഴ്ച ജോര്‍ദാനില്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ക്യാംപയിന് തുടക്കമിട്ടിരുന്നു. അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, സംരക്ഷണം തേടുന്നവര്‍ തുടങ്ങിയ യോഗ്യരായവര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ നല്‍കുകയാണ് ജോര്‍ദാന്‍. കഴിഞ്ഞ വ്യാഴാഴ്ച ആദ്യ ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ (UNHRC) അറിയിച്ചു.

43 ഇറാഖി, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വടക്കന്‍ ജോര്‍ദാന്‍ നഗരമായ ഇര്‍ദിബിലും മഫ്‌റഖിലും വെച്ച് വാക്‌സിനേഷന്‍ നല്‍കിയതായും യു.എന്‍ അറിയിച്ചു. നിരവധി പേരാണ് ഇതിനകം വാക്‌സിനായി രജസിറ്റര്‍ ചെയ്തിരിക്കുന്നതെന്ന് യു.എന്‍ വക്താവ് ഫ്രാന്‍സിസ്‌കോ ഭട്ട് സര്‍ക്കാര്‍ മാധ്യമത്തോട് പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാനായി സര്‍ക്കാര്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇതിനോടകം അഭയാര്‍ത്ഥികള്‍ അടക്കം രണ്ടര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles