Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സ്‌ഫോടനം; ‘നിങ്ങളെ വേട്ടയാടും’ -ജോ ബൈഡന്‍

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിന് തിരിച്ചടി നല്‍കുമെന്ന് യു.എസ്. ഇരട്ട സ്‌ഫോടനത്തില്‍ 13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ 110 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ ഭരണത്തില്‍ നിന്ന് ഓടിപ്പോകുന്ന അഫ്ഗാനികളെ ഒഴിപ്പിക്കുന്നതിന് സഹായിക്കുന്ന യു.എസ് സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയാറെടുക്കുകയാണ്. ഒഴിപ്പിക്കല്‍ പുനഃരാരംഭിച്ചതായി അല്‍ജസീറ പ്രതിനിധി ചാല്‍സ് സ്ട്രാറ്റ്‌ഫോര്‍ഡ് കാബൂളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിലെ ഐ.എസ്.ഐ.എസായ ഐ.എസ്.കെ.പി (Islamic State in Khorasan Province) ഏറ്റെടുത്തു. കാബൂളിലെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയും അതിന്റെ വില നിങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നതാണ്. എന്റെ കല്‍പനപ്രകാരം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഞങ്ങളുടെ ജനതയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഞാന്‍ പ്രതിരോധിക്കും -യു.എസ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

Related Articles