Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റം സമാധാനത്തിന് തടസ്സമാകും: ജോ ബിഡന്‍

വാഷിങ്ടണ്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് സമാധാനമെന്ന പ്രത്യയശാസ്ത്രത്തെ ശ്വാസം മുട്ടിക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ജോ ബിഡന്‍. അതേസമയം, ഇസ്രായേലിന് യു.എസ് നല്‍കുന്ന സൈനിക സഹായം നിരുപാധികം തുടരാമെന്ന അഭിപ്രായവും ആവര്‍ത്തിച്ചു.

ട്രംപിന്റെ സമാധാനം തകര്‍ക്കുന്ന നടപടിയെ എതിര്‍ക്കുമെന്നും അതോടൊപ്പം ഫലസ്തീനുള്ള സഹായം തുടരുമെന്നും തെരഞ്ഞെടുപ്പ് ഗോദയിലെ ഡെമോക്രാറ്റിക് നോമിനി ആയ ബിഡന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കി പിടിച്ചെടുക്കല്‍ ഭീഷണികള്‍ ഇസ്രായേല്‍ അവസാനിപ്പിക്കുകയും ഒത്തുതീര്‍പ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വേണം, കാരണം അത് സമാധാനത്തിന്റെ ഏതെങ്കിലും പ്രതീക്ഷയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജൂത അമേരിക്കന്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു ബിഡന്‍.

Related Articles